ബാഴ്സലോണയും മാഡ്രിഡും നേര്‍ക്കുനേര്‍

മാഡ്രിഡ്| WEBDUNIA| Last Modified ബുധന്‍, 25 ജനുവരി 2012 (11:48 IST)
സ്പാനിഷ് ഫുട്ബാളില്‍ ബാഴ്സലോണയും മാഡ്രിഡും വീണ്ടും നേര്‍ക്കുനേര്‍. സ്പാനിഷ് കിംഗ്സ് കപ്പിന്റെ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ബാഴ്സലോണയും റയല്‍മാഡ്രിഡും ഏറ്റുമുട്ടുന്നത്.

റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന ആദ്യമത്സരത്തില്‍ ബാഴ്സലോണ വിജയിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സലോണ റയല്‍‌മാഡ്രിഡിനെ പരാജയപ്പെടുത്തിയത്.

റയല്‍ മാഡ്രിഡുമായി ബാഴ്സലോണ വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുന്നത് സ്വന്തം തട്ടകമായ കാംപ് നൌവിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :