സോംദേവിന് പരാജയം; ഭൂപതി-പേസ് സഖ്യം മുന്നേറുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 29 മാര്‍ച്ച് 2011 (11:09 IST)
PRO
PRO
ഇന്ത്യയുടെ യുവതാരം സോംദേവ് ദേവ്‌വര്‍മന് മിയാമി ഓപ്പണ്‍ ടെന്നീസില്‍ പരാജയം. മൂന്നാം വട്ടത്തില്‍ ആറാം സീഡായ സ്‌പെയിനിന്റെ ഡേവിഡ് ഫെററാണ് സോംദേവിനെ പരാജയപ്പെടുത്തിയത്.

ഫെറര്‍ 6-4, 6-2 എന്നീ സെറ്റുകള്‍ക്കാണ് സോം‌ദേവിനെ പരാജയപ്പെടുത്തിയത്.

അതേസമയം ഇന്ത്യയുടെ മഹേഷ് ഭൂപതിയും ലിയാന്‍ഡര്‍ പേസും ചേര്‍ന്നുള്ള സഖ്യം ഡബിള്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു. അമേരിക്കന്‍-ഡച്ച് കൂട്ടുകെട്ട് എറിക് ബുട്‌റാക്കിനെയും ജൂലിയന്‍ റോജയെയുമാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. 6-2, 6-3 എന്നീ സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം അമേരിക്കന്‍-ഡച്ച് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :