സംസ്ഥാനത്തിന്‍റെ കായികനയം മൂന്ന് മാസത്തിനകം

കൊല്ലം| WEBDUNIA|
PRO
സംസ്ഥാനത്തിന്‍റെ കായികനയം മൂന്നുമാസത്തിനകം പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാര്‍. മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാ രംഗത്തെയും വിദഗ്ധരുമായി ആലോചിച്ചായിരിക്കും കായിക നയം പ്രഖ്യാപിക്കുകയെന്നും മന്ത്രി അറിയിച്ചു.

പത്തനാപുരം മൗണ്ട്‌ താബോര്‍ ട്രെയിനിംഗ്‌ കോളജ്‌ ഓഡിറ്റോറിയത്തില്‍ നടന്നുവന്ന ദേശീയ സെമിനാറിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗണേഷ്കുമാര്‍.

ദേശീയ ഗെയിംസ്‌ അഴിമതിമുക്തമാക്കാനായി മന്ത്രിയടക്കം നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാവരുടെയും സ്വത്ത്‌ വെളിപ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :