ശ്രീനിവാസന് മത്സരിക്കാം, പക്ഷേ ഇപ്പോള്‍ ചുമതലയേല്‍ക്കേണ്ടെന്ന് കോടതി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
മുന്‍ ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ സുപ്രീംകോടതി അനുമതി. എന്നാല്‍ വിജയിച്ചു കഴിഞ്ഞാല്‍ ചുമതലേയല്‍ക്കുന്നത് കോടതി നടപടികൾ പൂർത്തിയായതിനു ശേഷം മാത്രമായിരിക്കണം എന്നും നിര്‍ദ്ദേശമുണ്ട്.
ചെന്നൈയില്‍ നടക്കുന്ന ബിസിസിഐ പൊതുയോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാണ് ശ്രീനിവാസന് തീരുമാനിച്ചിട്ടുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ ശ്രീനിവാസനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഡിവിഷന് ബെഞ്ചിന്റെ ഈ ഉത്തരവ്.