ലോകം നടുക്കിയ സ്പോര്‍ട്സ് അറ്റാക്കുകള്‍

PRO
ക്രിക്കറ്റിനിടെ തോക്കുകള്‍ കൊണ്ട് ചോരക്കളി

2009 മാര്‍ച്ചില്‍ പാകിസ്ഥാനില്‍ പര്യടനം നടത്തുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസിനു നേരെ തീവ്രവാദി ആക്രമണം. വെടിവയ്പ്പില്‍ അഞ്ചോളം ലങ്കന്‍ താരങ്ങള്‍ക്ക് പരുക്കേറ്റിരുന്നു. അഞ്ചോളം പോലീസുകാരും മൂന്ന് ഒഫീഷ്യല്‍സും കൊല്ലപ്പെട്ടു.

പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെ ടെസ്റ്റ് നടക്കുന്ന ലാഹോറിലെ ഖദ്ദാഫി സ്റ്റേഡിയത്തിലേക്ക് ടീം പോകുമ്പോഴാണ് ബസിനു നേരെ ആക്രമണമുണ്ടായത്. പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിനായി ലങ്കന്‍ ടീം ബസില്‍ സ്റ്റേഡിയത്തിലേക്കു പോകുമ്പോള്‍ ലിബര്‍ട്ടി മാര്‍ക്കറ്റിനടുത്തുവച്ചാണ് ആക്രമണമുണ്ടായത്. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ പിന്മാറിയതിനെ തുടര്‍ന്നാണ് ശ്രീലങ്കന്‍ ടീം പാക്കിസ്ഥാന്‍ പര്യടനത്തിനു പോയത്.

ചെന്നൈ| WEBDUNIA|
അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരാക്രമണം. സുരക്ഷ മുന്‍ നിര്‍ത്തി ഓസ്ട്രേലിയയും പാക് പര്യടനത്തില്‍നിന്നു പിന്മാറിയിരുന്നു. പിന്നീട്, ചാമ്പ്യന്‍സ് ട്രോഫിയും ഇവിടെനിന്നു മാറ്റി. ഇതുകാരണമുണ്ടായ കനത്ത സാമ്പത്തിക നഷ്ടം നികത്താനാണ് പാക്കിസ്ഥാന്‍ ലങ്കയെ പര്യടനത്തിനു ക്ഷണിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :