റോണോയുടെ ട്രാന്‍സ്ഫര്‍: വിവാദം ഒഴിയുന്നില്ല

മാഡ്രിഡ്| WEBDUNIA| Last Modified ബുധന്‍, 1 ജൂലൈ 2009 (15:48 IST)
റെക്കോര്‍ഡ് തുകയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് പോയെങ്കിലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ചുറ്റിപ്പറ്റിയുളള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. റോണോയുടെ ട്രാന്‍‌സ്ഫര്‍ സംബന്ധിച്ച് മാഞ്ചസറ്ററും റയലും മാ‍സങ്ങല്‍ക്ക് മുന്‍പേ ധാരണയിലെത്തിയിരുന്നുവെന്ന് റയല്‍ സ്പോര്‍ട്ടിംഗ് ഡയറക്ടറും റയലിലെ രണ്ടാമന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജോര്‍ജ് വാള്‍ഡാനൊ വെളിപ്പെടുത്തി.

റയല്‍ പ്രസിഡന്‍റായി ഫ്ലോരന്‍റീന പെരസ് അധികാര മേല്‍ക്കുന്നതിനു മുന്‍‌പ് തന്നെ ഇരു ക്ലബ്ബുകളും ഇതു സംബന്ധിച്ച് ധാരണയിലെത്തിയിരുന്നതായും വാള്‍ഡാനൊ പറഞ്ഞു. എന്നാല്‍ ഇത്തരമൊരു ധാരണയും ഉണ്ടായിരുന്നില്ലെന്നാണ് യുണൈറ്റഡ് പറയുന്നത്. ജൂണ്‍ 10നാണ് റയലില്‍ നിന്ന് തങ്ങള്‍ക്ക് റോണോയെ ആവശ്യപ്പെട്ടു കൊണ്ടുള്ള ഫാക്സ് സന്ദേശം ലഭിച്ചതെന്നും മാഞ്ചസ്റ്റര്‍ വക്താവ് അറിയിച്ചു.

എന്നാല്‍ പെരസ് അധികാരമേറ്റെടുത്ത ജൂണ്‍ ഒന്നിനു മുന്‍പെ ധാരണ ഉണ്ടായിരുന്നുവെന്നാന് വാള്‍ഡാനൊ പറയുന്നത്. ആ ധാരണാ പത്രം കാലഹരണപ്പെടാതിരിക്കാനാണ് റോണോയെ ഇപ്പോള്‍ തന്നെ കരാറാക്കിയതെന്നും വാള്‍ഡാനൊ വിശദീകരിച്ചു. കരാര്‍ എപ്പോള്‍ പുറത്തു വിടണമെന്ന കാര്യത്തിലും ധാരാപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനാലാണ് ഇത് പുറത്ത് വിടാ‍തിരുന്നതെന്നു വള്‍ഡാനൊ വ്യക്തമാക്കി.
80 മില്യണ്‍ പൌണ്ടിനാണ്(600 കോടി രൂപ) റോണോ റയലിലേക്ക് പോയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :