റയല്‍ മാഡ്രിഡിന് കൂറ്റന്‍ വിജയം

ഗെല്‍സെന്‍കിര്‍ച്ചിന്‍| WEBDUNIA| Last Modified വെള്ളി, 28 ഫെബ്രുവരി 2014 (10:13 IST)
PRO
യുവേഫ ചാമ്പ്യന്‍സ്‌ലീഗില്‍ റയല്‍ മാഡ്രിഡിന് കൂറ്റന്‍ വിജയം. ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഷല്‍ക്കെയ്ക്കെതിരെ ഒന്നിനെതിരെ ആറ് ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം.

ഇതോടെ റയല്‍ മാഡ്രിഡിന് യുവേഫ ചാമ്പ്യന്‍സ്‌ലീഗ് ക്വാര്‍ട്ടര്‍ബര്‍ത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗരെത് ബെയ്ല്‍ , കരിം ബെന്‍സേമ എന്നിവരുടെ ഇരട്ടഗോളുകളാണ് റയലിന് മിന്നുംജയം സമ്മാനിച്ചത്. പകുതി സമയത്ത് ബെന്‍സേമയും ബെയ്‌ലും നേടിയ ഗോളുകള്‍ക്ക് റയല്‍ മുന്നിട്ടുനിന്നു.

ഇഞ്ച്വറി ടൈമില്‍ മുന്‍ റയല്‍ വാരം ഹണ്ട്‌ലിയറുടെ വകയായിരുന്നു ഷല്‍ക്കെയുടെ ആശ്വാസഗോള്‍. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗയില്‍ എതിരാളിയുടെ മണ്ണില്‍ ആറ് ഗോള്‍ നേടുന്ന ആദ്യ ടീമാണ് റയല്‍ .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :