രഞ്ജിത്ത് മഹേശ്വരിക്ക് ഇത്തവണയും അര്‍ജുനയില്ല

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 5 മെയ് 2014 (15:22 IST)
മലയാളി ട്രിബിള്‍ താരം രഞ്ജിത്ത് മഹേശ്വരിക്ക് ഇത്തവണയും അര്‍ജുന അവാര്‍ഡ് ലഭിക്കില്ല. അത്‌ലറ്റിക് ഫെഡറേഷന്റെ പട്ടികയില്‍ എട്ടാമതാണ് രഞ്ജിത്തിന്റെ പേര്. ആദ്യ മൂന്ന് പേര്‍ക്കാണ് പട്ടികയില്‍ പരിഗണനയെന്ന് കേന്ദ്രം
സുപ്രീംകോടതിയെ അറിയിച്ചു.

സുപ്രീംകോടതി ഇടപെടാത്ത സാഹചര്യത്തില്‍ രഞ്ജിത്ത് ഹര്‍ജി പിന്‍വലിച്ചു. നേരത്തെ പുരസ്‌കാരങ്ങള്‍ ആരുടെയും മൗലികാവകാശമല്ലെന്നും രഞ്ജിത്തിന്റെ അര്‍ജുന അവാര്‍ഡ് നിഷേധിച്ചതില്‍ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :