രക്ത, മുടി സാമ്പിള്‍ തന്നില്ല, വിജേന്ദറിനെതിരെ പൊലീസ് കോടതിയില്‍

ചണ്ഡിഗഡ്| WEBDUNIA|
PTI
മയക്കുമരുന്ന് ഇടപാടില്‍ ആരോപണ വിധേയനായ ബോക്‌സിംഗ് ഒളിമ്പിക് മെഡല്‍ താരം വിജേന്ദര്‍ സിംഗിനെതിരെ പഞ്ചാബ് പൊലീസ് കോടതിയെ സമീപിക്കുമെന്ന് സൂചന.

പരിശോധനയ്ക്ക് രക്ത,തലമുടി സാംമ്പിളുകള്‍ നല്‍കാന്‍ വിജേന്ദര്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് പൊലീസ് കോടതിയെ സമീപിക്കുന്നത്. തിങ്കളാഴ്ച വിജേന്ദറിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

മൊഹാലിയില്‍ കഴിഞ്ഞയാഴ്ച നടന്ന 130 കോടിയുടെ ഹെറോയിന്‍ വേട്ടയോടെയാണ് മയക്കുമരുന്ന് ഇടപാടില്‍ വിജേന്ദറിന് പങ്കുണ്ടെന്ന ആരോപണമുയര്‍ന്നത്.

മൊഹാലിയില്‍ അനൂപ് സിംഗിന്റെ ഫ്‌ളാറ്റിനു സമീപത്ത് വിജേന്ദറിന്റെ ഭാര്യയുടെ കാര്‍ കണ്ടെത്തിയതോടെയാണ് ഇടപാടില്‍ വിജേന്ദറിന് പങ്കുണ്ടെഖന്ന് സംശയമുയര്‍ന്നത്.

മയക്കുമരുന്ന്‌ ഇടപാടുകാരുമായി ബന്ധമുണ്ടെന്നു സമ്മതിച്ച വിജേന്ദറിന്റെ സുഹൃത്ത് ബോക്‌സര്‍ രാം സിംഗിനെ സ്‌പോര്‍ട്‌സ് അഥോറിട്ടി ഓഫ്‌ ഇന്ത്യ പാട്യാല ദേശീയ ക്യാമ്പില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :