ബ്ലേഡ് റണ്ണര്‍ക്ക് കായികമത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി
പ്രിട്ടോറിയ|
WEBDUNIA|
PRO
പ്രണയദിനത്തില്‍ കാമുകിയെ വെടിവെച്ചുകൊന്ന കേസില്‍ പ്രതിയായ 'ബ്ലേഡ് റണ്ണര്‍' ഓസ്കാര്‍ പിസ്റ്റോറിയസിന് അന്താരാഷ്ട്ര കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് രാജ്യം വിടാന്‍ അനുമതി.
പിസ്റ്റോറിയസ് നല്കിയ ഹര്‍ജി പരിഗണിച്ച നോര്‍ത്ത് ഗോട്ടെങ് ഹൈക്കോടതിജഡ്ജിയാണ് വ്യവസ്ഥകള്‍ക്കു അനുസൃതമായി രാജ്യംവിടാന്‍ ഒളിമ്പിക് പാരാലിംപിക് ചാമ്പ്യനായ ഓസ്കാര്‍ പിസ്റ്റോറിയസിന് അനുമതി നല്‍കിയത്.
പിസ്റ്റോറിയസ് ദക്ഷിണാഫ്രിക്കയിലുള്ള സമയത്ത് അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പുമാത്രമേ ഈ രേഖകള്‍ പിസ്റ്റോറിയസിന് കൈമാറുകയുള്ളൂ എന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബ്ലേഡ് റണ്ണര്‍ എന്നറിയപ്പെടുന്ന കാമുകന് വാലന്റൈന്‍ ദിന സമ്മാനവുമായി എത്തിയപ്പോഴാണ് റീവ സ്റ്റീന്‍കാംപ് എന്ന മോഡല്‍ വെടിയേറ്റ് മരിച്ചത്. റീവയുടെ തലയിലും കൈയിലുമാണ് വെടിയേറ്റിരുന്നത്.വീട്ടില്‍ ആരോ അതിക്രമിച്ചുകയറിയെന്ന് കരുതി വെടിവച്ചതാണ് എന്നായിരുന്നു പിസ്റ്റോറിയസിന്റെ വിശദീകരണം.
കൊല്ലപ്പെട്ട റീവ സ്റ്റീന്‍കാമ്പ് ലോകത്തെ അറിയപ്പെടുന്ന മോഡലാണ്. നിയമ ബിരുദധാരിയായ റീവ സ്ത്രീ വിമോചക പ്രവര്‍ത്തകകൂടിയായിരുന്നു. ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ വികലാംഗനെന്ന നിലയില്‍ ചരിത്രം സൃഷ്ടിച്ചും പാരാലിംപിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവായും പിസ്റ്റോറിയോസ് അത്ഭുതം സൃഷ്ടിച്ചിരുന്നു.
ഇരുകാലുകളിലും കാല്‍മുട്ടിനുകീഴെ എല്ലുകളില്ലാതെയാണ് പിസ്റ്റോറിയസ് ജനിച്ചത്. പതിനൊന്നാം വയസ്സില്‍ കാല്‍മുട്ടുകള്‍ക്ക് കീഴെ ഇരുകാലുകളും മുറിച്ചുമാറ്റി. കാലുകള്‍ക്ക് പകരം ഓടാനായി പിസ്റ്റോറിയസ് ഉപയോഗിച്ച് ബ്ലേഡുകളാണ് അദ്ദേഹത്തിന് "ബ്ലേഡ് റണ്ണര്‍" എന്ന പേര് സമ്മാനിച്ചത്.