ബുദ്ധ് ഇരമ്പുന്നു; യോഗ്യത മത്സരങ്ങള്‍ ഇന്ന്, പോള്‍ പൊസിഷനും ഇന്നറിയാം

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇന്ത്യന്‍ ഗ്രാന്‍ പ്രീയിലെ യോഗ്യതാ മത്സരങ്ങള്‍ ഇന്ന് നടക്കും. വൈകിട്ട് ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് സര്‍ക്യൂട്ടില്‍ നടക്കുന്ന മത്സരത്തില്‍ 22 പേരാണ് പങ്കെടുക്കുന്നത്.

പരിശീലന മത്സരം ഇന്ന് ഉച്ചവരെ തുടരും.തുടര്‍ച്ചയായി നാലാം ലോക കിരീടം ലക്ഷ്യമിടുന്ന റെഡ്ബുള്ളിന്റെ സെബാസ്റ്റ്യന്‍ വെറ്റലിലാണ് ഏവരുടെയും പ്രതീക്ഷ. നാളെയാണ് ഇന്ത്യന്‍ ഗ്രാന്റ് പ്രീയിലെ വേഗക്കാരനെ കണ്ടെത്താനുള്ള ആവേശപ്പോരാട്ടം. നാളെ നടക്കുന്ന മത്സരത്തിലെ പോള്‍ പൊസിഷന്‍( ഏറ്റവും മുന്നില്‍ നിലയുറപ്പിക്കുന്നത്) ഇന്നത്തെ യോഗ്യത മത്സരത്തില്‍ തീരുമാനിക്കും.

297 പോയന്റുള്ള വെറ്റല്‍ ലോകകിരീടം ഉറപ്പിച്ചു കഴിഞ്ഞു. തൊട്ടു പിന്നിലുള്ള ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോയ്ക്ക് 207 പോയന്റേയുള്ളൂ. മത്സരത്തില്‍ അഞ്ചാമതോ അതിന് മുകളിലോ ഫിനിഷ് ചെയ്താല്‍തന്നെ വെറ്റല്‍ ലോകചാമ്പ്യനാകും.

അടുത്ത സീസണില്‍ ഇന്ത്യന്‍ ഗ്രാന്‍പ്രീ ഇല്ലെന്നാണ് സൂചന.അടുത്ത വര്‍ഷത്തെ ഗ്രാന്‍പ്രീ സീരീസില്‍ റഷ്യയെ ഉള്‍പ്പെടുത്തുന്നതിനുവേണ്ടിയാണ് ഇന്ത്യന്‍ ഗ്രാന്‍പ്രീ ഒഴിവാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :