റോളണ്ട് ഗാരോസ്|
സജിത്ത്|
Last Updated:
ശനി, 4 ജൂണ്‍ 2016 (07:31 IST)
ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം ലിയാണ്ടര്‍ പേസ്-മാര്‍ട്ടീന ഹിംഗിസ് സഖ്യത്തിന്.
ഇന്ത്യ താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്താല്‍ ശ്രദ്ധേയമായ മത്സരത്തില്‍ അന്തിമ വിജയം ഈ സഖ്യം നേടിയെടുത്തു.
ഫൈനലില്‍ ഇന്ത്യന്‍ താരമായ സാനിയ മിര്‍സയും ക്രൊയേഷ്യന്‍ താരം ഇവാന് ഡോഡിജും ഉള്‍പ്പെട്ട സഖ്യത്തെയാണ് പേസ് സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍: 4-6, 6-4, 10-8.
മികച്ച പോരാട്ടം കാഴ്ചവെച്ച സാനിയ-ഡോഡിജ് സഖ്യത്തിനെതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് പേസ്-ഹിംഗിസ് സഖ്യം തിരിച്ചുവന്നത്. ടൈ ബ്രേക്കറിലൂടെയായിരുന്നു ഈ സഖ്യത്തിന്റെ കിരീടധാരണം.
ഈ ജയത്തോടെ നാല് ഗ്രാന്‍ഡ് സ്ലാമിലും ജേതാക്കളാകുക എന്ന അപൂര്‍വതയാണ് ഇരുവരേയും തേടിയെത്തിയത്. ഈ സഖ്യം നേരത്തേ ഓസ്ട്രേലിയന്‍ ഓപ്പണ്‍, വിമ്പിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടങ്ങള്‍ നേടിയിരുന്നു.