ഫിഫയുടെ ലോക ഫുട്ബോള്‍ റാങ്കിംഗില്‍ സ്പെയിന് ഒന്നാം സ്ഥാനം നിലനിര്‍ത്തി. വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ റാങ്കിംഗ് പ്രകാരം സ്പെയിന് രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മനിയേക്കാള്‍ 153 പോയിന്റ് മുന്നിലാണ്. 156 പോയിന്റ് പിന്നിലുള്ള അര്‍ജന്റീന മൂന്നാമതെത്തി.
രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്കു കയറിയപ്പോള്‍ ഇറ്റലി അഞ്ചിലേക്കു മാറി. കൊളംബിയയും പോര്‍ച്ചുഗലുമാണ് ആറാം സ്ഥാനത്ത്. നെതര്‍ലാന്റ്സ്, ക്രോയേഷ്യ, റഷ്യ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്.
ഏഷ്യയില്‍ നിന്നും ഇരുപത്തിയൊന്നാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാന് ഏഴു സ്ഥാനങ്ങള്‍ കുറഞ്ഞ് 28ലേക്കു വീണു. നിലവില്‍ നൂറ്റിയറുപത്തിയാറാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഒരു സ്ഥാനം കൂടി താഴത്തേക്കു വീണ് നൂറ്റിയറുപത്തിയേഴിലെത്തി.