നദാലിലും ലിന്‍ഡ്‌സെ വോണിനും ലോറെയ്‌സ് അവാര്‍ഡ്

അബുദാബി| WEBDUNIA| Last Modified ചൊവ്വ, 8 ഫെബ്രുവരി 2011 (10:49 IST)
PRO
PRO
ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സ്‌പെയിനിന്റെ റാഫേല്‍ നദാലിന് കായിക രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറെയ്‌സ് അവാര്‍ഡ് . 2010-ലെ മികച്ച പുരുഷതാരത്തിനുള്ള ലോറെയ്‌സ് അവാര്‍ഡ് നദാല്‍ സ്വന്തമാക്കിയപ്പോള്‍ വനിതാതാരത്തിനുള്ള പുരസ്കാരം അമേരിക്കയില്‍ നിന്നുള്ള പ്രശസ്ത സ്‌കീയിങ് ചാമ്പ്യനും ലോകകപ്പ് ജേതാവുമായ ലിന്‍ഡ്‌സെ വോണിനു ലഭിച്ചു. മികച്ച ടീമിനുള്ള അവാര്‍ഡ് ലോക ഫുട്‌ബോള്‍ ചാമ്പ്യന്‍‌മാരായ സ്പെയിനിനാണ്.

അമേരിക്കയുടെ വിന്‍ഡ് സര്‍ഫിങ് ലോക ചാമ്പ്യന്‍ കെല്ലിയും ജര്‍മനിയുടെ പാരാലിംപിക് താരമായ വെറീന ബെന്റെലെയും മാര്‍ട്ടിന്‍ കെയ്മറും ലോറെയ്‌സ് അവാര്‍ഡ് സ്വന്തമാക്കി. എമിറേറ്റ്‌സ് പാലസില്‍ നടന്ന വര്‍ണശബളമായ ചടങ്ങിലാണ് ലോറെയ്‌സ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തതും ആദരിച്ചതും.

മികച്ച നവാഗത പ്രതിഭയ്ക്കുള്ള പുരസ്കാരം യൂറോപ്പിലെ ഒന്നാം നമ്പര്‍ ഗോള്‍ഫ് താരം മാര്‍ട്ടിന്‍ കെയ്മര്‍ സ്വന്തമാക്കി. ലോകോത്തര സൈക്ലിങ് താരം ഇറ്റലിയുടെ വലെന്റിനോ റോസ്സിക്കാണ് ഫ്രകംബാക്ക് ഓഫ് ദ ഇയര്‍യ്ത്ത പുരസ്‌കാരം. മികച്ച വികലാംഗ താരമായി ജര്‍മനിയുടെ പാരാലിംപിക് വനിതാതാരം വെറീന ബെന്റെലെ തിരഞ്ഞെടുക്കപ്പെട്ടു. 2010ലെ ആക്ഷന്‍ ഹീറോ പത്തുവട്ടം വിന്‍ഡ്‌സര്‍ഫിങ് ലോകചാമ്പ്യന്‍ കെല്ലി സ്ലേറ്ററാണ്. സമഗ്ര നേട്ടങ്ങള്‍ക്കുള്ള ലോറെയ്‌സ് പുരക്സാരത്തിന് ഫ്രഞ്ച് ഫുട്‌ബോള്‍ താരം സിനദിന്‍ സിദാന്‍ അര്‍ഹനായി. സ്പിരിറ്റ് ഓഫ് സ്‌പോര്‍ട്ട് ബഹുമതിക്ക് യൂറോപ്യന്‍ റൈഡര്‍ കപ്പ് ടീം സ്വന്തമാക്കി. ഫ്രസ്​പാര്‍ട്ട് ഫോര്‍ ഗുഡ്‌യ്ത്ത അവാര്‍ഡിന് ബെയ്‌റൂട്ട് മാരത്തോണിന്റെ സ്ഥാപകനായ മെയ് എല്‍ ഖലീല്‍ അര്‍ഹനായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :