ടെവസ് കുഞ്ഞിനൊപ്പം തുടരും

ലണ്ടന്‍| WEBDUNIA|
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍‌സിയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് സൂപ്പര്‍ താരം കാര്‍ളോസ് ടെവസിന്‍റെ സേവനം നഷ്ടമാവും. പ്രായമെത്താതെ പിറന്ന തന്‍റെ കുഞ്ഞിന്‍റെ സംരക്ഷണത്തിനായി അര്‍ജന്‍റീനയില്‍ ഭാര്യയ്ക്കൊപ്പം ആശുപത്രിയില്‍ കഴിയുകയാണ് ടെവസ് ഇപ്പോള്‍.

സ്ട്രൈക്കര്‍ റോക് സാന്‍റാ ക്രൂസിനെ പരുക്ക് മൂലം നഷ്ടമായ സിറ്റിയ്ക്ക് ടെവസിന്‍റെ അഭാവം വന്‍‌തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ഞായറാഴ്ച ലിവര്‍പൂളിനെതിരെ നടന്ന മത്സരത്തിലും ടെവസ് ഇറങ്ങിയിരുന്നില്ല.

മത്സരത്തില്‍ സിറ്റിയ്ക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ശനിയാഴ്ച ചെല്‍‌സിയുടെ സ്വന്തം മൈതാനത്താണ് സിറ്റി പോരിനിറങ്ങുക. ഡോക്ടര്‍മാരുടെ നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ ടെവസ് ക്ലബ്ബിനൊപ്പം തിരിച്ചെത്തൂവെന്ന് അദ്ദേഹത്തിനോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :