വെയില്‍സ് താരം റയാന് ഗിഗ്സിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളിക്കുന്ന പരിശീലകനായി നിയമിച്ചു. മാര്‍ച്ചില്‍ ഈ മുപ്പത്തൊമ്പതുകാരന് ഒരുവര്‍ഷത്തേക്കുകൂടി കളിക്കാനുള്ള കരാര്‍ നീട്ടിയിരുന്നു.
ഇതിനു പിന്നാലെയാണ് ക്ലബ് ഗിഗ്സിനെ പരിശീലകസംഘത്തിലും ഉള്‍പ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം 12 പ്രീമിയര്‍ ലീഗ് കിരീടവിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള ഗിഗ്സ് അഞ്ച് എഫ്എ കപ്പും രണ്ട് ചാമ്പ്യന്‍സ് ലീഗും നേടിയിട്ടുണ്ട്.