ഓസ്ട്ര്‌ലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ മിക്കി ആര്‍തറിനെ പുറത്താക്കി
സിഡ്നി|
WEBDUNIA|
PRO
PRO
ഓസ്ട്ര്‌ലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ മിക്കി ആര്‍തറിനെ പുറത്താക്കി. മിക്കി ആര്‍തറിന്റെ പരിശീലനത്തില്‍ ടീമിനുണ്ടായ തിരിച്ചടികളാണ് ആര്‍തറിന്റെ പുറത്താകലിന് വഴിവെച്ചത്. ഓസ്ട്രേലിയക്കാരനല്ലാത്ത ഓസ്ട്രലിയന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ കോച്ചാണ് ദക്ഷിണാഫ്രിക്കകാരനായ മിക്കി ആര്‍തര്‍. ആര്‍തറിന്റെ കരാര്‍ കാലാവധി 2015 മാര്‍ച്ച് വരെയുണ്ടായിരുന്നു.
2011-ലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മിക്കി ആര്‍തര്‍ ചുമതലയേറ്റത്. ഈ വര്‍ഷമാദ്യം ഇന്ത്യയോട് ടെസ്റ്റ് പരമ്പരയില്‍ ദയനീയമായ പരാജയവും ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ റൗണ്ട് പുറത്താകലുമൊക്കെ ആര്‍തറിന് പരിശീലക സ്ഥാനം തെറിക്കാന്‍ വഴി തെളിയിച്ചു.
ജൂലൈ 10-നാണ് ആഷസ് പരമ്പര ആരംഭിക്കുക. പരമ്പരയ്ക്ക് അധികം താമസം ഇല്ലാത്തതിനാല്‍ ലേമാന്‍ പരിശീലക സ്ഥാനത്തേക്കെത്തുമെന്നാണ് സൂചന. 27 ടെസ്റ്റുകളും 117 ഏകദിനങ്ങളും കളിച്ചിട്ടുള്ള ലേമാന്‍ ക്യൂന്‍സ്‌ലാന്‍ഡ് ടീമിന്റെ പരിശീലകനായിരുന്നു. ഐപിഎല്ലില്‍ നേരത്തെ ഹൈദരബാദ് ടീമിന്റെ കോച്ചുമായിരുന്നു ലേമാന്‍.
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് എക്സിക്ക്യൂട്ടീവ് ജെയിംസ് സതര്‍ലാന്‍ഡ്, ബ്രിസ്റ്റോളില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ തീരുമാനത്തേക്കുറിച്ച് വിശദീകരിക്കും.