ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സൈന നെഹ്‌വാളിന്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാളിന്. ഫൈനലില്‍ ചൈനയുടെ സണ്‍ യുവിനെ കീഴടക്കിയാണ് സൈന കിരീടം നേടിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ വിജയം

സിഡ്‌നി, സൈന നെഹ്‌വാള്‍, ഓസ്‌ട്രേലിയ Sidney, Saina Nehval, Australia
സിഡ്‌നി| rahul balan| Last Modified ഞായര്‍, 12 ജൂണ്‍ 2016 (15:14 IST)
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാളിന്. ഫൈനലില്‍ ചൈനയുടെ സണ്‍ യുവിനെ കീഴടക്കിയാണ് സൈന കിരീടം നേടിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ വിജയം. സ്‌കോര്‍ 11-21, 21-14, 21-19. സൈനയുടെ രണ്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്.

ആദ്യ ഗെയിം നഷ്ടപ്പെട്ടതിന് ശേഷമായിരുന്നു സൈനയുടെ വിജയം. രണ്ടാം ഗെയിം സൈന 21-14 ന് നേടി തിരിച്ചടിച്ചു. കടുത്ത പോരാട്ടമായിരുന്നു മൂന്നാം ഗെയിമില്‍ കണ്ടത്. ഒടുവില്‍ 21-19 ന് ഗെയിമും കിരീടവും സൈന സ്വന്തമാക്കി.

2014ലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം സൈന നേടിയിരുന്നു. ഇതുവരെ ആറ് തവണ സണ്‍ യുവുമായി മത്സരിച്ചതില്‍ അഞ്ചിലും വിജയം സൈനയുടേതായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :