ഇംഗ്ലീഷ് പഠിച്ചാല്‍ വിജയിക്കാന്‍ എളുപ്പമാകുമെന്ന് ഇന്ത്യന്‍ ഹോക്കി ടീമിന്റെ കോച്ച്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇംഗ്ലീഷ് പഠിച്ചാല്‍ വിജയിക്കാന്‍ എളുപ്പമാകുമെന്ന് ഇന്ത്യന്‍ ഹോക്കി ടീമിന്റെ താല്‍ക്കാലിക കോച്ച് റോളണ്ട് ഓള്‍ട്ട് മാന്‍സിന്‍. ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചാല്‍ ടീമില്‍ ഒത്തിണക്കമുണ്ടാക്കാനും വിജയങ്ങള്‍ നേടാനും വളരെ പ്രയോജനമാണെന്നാണ് റോളണ്ടിന്റെ അഭിപ്രായം. റോളണ്ടിന്റെ ആദ്യത്തെ ടീം മിറ്റിംഗിലും ഈ കാര്യം കളിക്കാരോട് പറഞ്ഞിരുന്നു.

ഇന്ത്യയെപ്പോലെ വിവിധഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ ഒരുമിച്ച് കളിക്കുന്ന ദേശീയ ടീമിള്‍ പൊതുവായ ഒരു ഭാഷ ഇല്ലാത്തത് ആശയവിനിമയത്തില്‍ പ്രശ്നമാകുന്നുണ്ട്. ലോക ഹോക്കിയില്‍ ഇംഗ്ലീഷാണ് കൂടുതല്‍ താരങ്ങളും ഉപയോഗിക്കുന്നതെന്നും റോളണ്ട് പറയുന്നു.

പലപ്പോഴും വിദേശ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ അവര്‍ കളിക്കളത്തില്‍ ഇംഗ്ലീഷില്‍ നടത്തുന്ന ആശയവിനിമയം ഇന്ത്യന്‍ താരങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ ഇംഗ്ളീഷ് പഠനം തുടങ്ങാന്‍ കോച്ച് താരങ്ങളോട് ആവശ്യപ്പെട്ടുകഴിഞ്ഞു.

മൈക്കേള്‍ നോബ്സ് രാജിവച്ചപ്പോള്‍ പകരക്കാരനായെത്തിയതാണ് ഡച്ചുകാരനായ റോളണ്ട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :