അത്‌ലറ്റ്സ് ഓഫ് ദ ഇയര്‍ അവാര്‍ഡ് ബോള്‍ട്ടിന്

മൊറോക്കോ| WEBDUNIA|
PRO
PRO
ഈ വര്‍ഷത്തെ അത്‌ലറ്റ്സ് ഓഫ് ദ ഇയര്‍ പുരസ്കാരം ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന്. ഇത് മൂന്നാം തവണയാണ് ഉസൈന്‍ ബോള്‍ട്ടിനെ ഈ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. ഇതിനുമുമ്പ് 2008, 2009 വര്‍ഷങ്ങളിലാണു ബോള്‍ട്ടിനു പുരസ്കാരം ലഭിച്ചത്.

കടുപ്പമേറിയ സീസണ്‍ ആയിരുന്നുവെന്നും അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ഉസൈന്‍ ബോള്‍ട്ട് പറഞ്ഞു. സീസണിലെ ഏറ്റവും മികച്ച സമയം ബോള്‍ട്ട് സ്വന്തം പേരില്‍ കുറിച്ചിരുന്നു.

ഓസ്ട്രേലിയയുടെ സാലി പിയേഴ്സണാണു മികച്ച വനിതാ അത്‌ലറ്റിനുള്ള അവാര്‍ഡ്. ആദ്യമായാണ് ഒരു ഓസ്ട്രേലിയന്‍ താരത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. നൂറു മീറ്റര്‍ ഹര്‍ഡില്‍സിലെ ലോക ചാമ്പ്യനാണ് പിയേഴ്സണ്‍.

ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ ഒഫ് അത്‌ലറ്റിക്സ് ഫെഡറേഷനാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഒരു ലക്ഷം യുഎസ് ഡോളറാണു അവാര്‍ഡ്. മൊണോക്കോയില്‍ നടന്ന ചടങ്ങില്‍ ഇരുവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :