പൂയം നക്ഷത്രക്കാരുടെ പ്രധാന ന്യൂനതകളും പ്രത്യേകതകളും ഇവയാണ്

പൂയം നക്ഷത്രക്കാരുടെ പ്രധാന ന്യൂനതകളും പ്രത്യേകതകളും ഇവയാണ്

 significance , pooyam star , food , health , astrology , ജ്യോതിഷം , പൂയം , വിശ്വാസം , ആരാധന
jibin| Last Modified ഞായര്‍, 14 ഒക്‌ടോബര്‍ 2018 (15:48 IST)
ഭാരതീയ സമൂഹത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രധാന ചടങ്ങുകള്‍ ഉള്‍പ്പെടയുള്ള പല കാര്യങ്ങള്‍ക്കും സമയക്രമങ്ങള്‍ പരിശോധിക്കാന്‍ ജ്യോതിഷത്തെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും.

ഒരു വ്യക്തിയുടെ ഭാവി സംബന്ധിച്ചുള്ള വിവരങ്ങളും കാര്യങ്ങളും അറിയാന്‍ ജ്യോതിഷത്തിലൂടെ സാധിക്കും. പൂയം നക്ഷത്രക്കാർക്ക് പലവിധ സ്വഭാവ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്.

മനസിന്റെ ചാഞ്ചല്യമാണ് പൂയം നക്ഷത്രക്കാരുടെ പ്രധാന ന്യൂനത എന്നാണ് ജ്യോതിഷം പറയുന്നത്. ചെറിയ കാര്യങ്ങളില്‍ അസ്വസ്ഥത കാണിക്കുന്ന ഇക്കൂട്ടര്‍ വിഷമകരമായ കാര്യങ്ങൾ ക്ഷമയോടെ ചെയ്യുന്നതില്‍ മിടുക്ക് കാണിക്കുന്നവരാണ്.

പൂയം നക്ഷത്രക്കാര്‍ മറ്റുള്ളവരോട് വഴക്കിടാന്‍ സാധ്യത കൂടുതലാണ്. അതിവേഗം കോപം വരുകയും വഴക്കിടുകയും ചെയ്യും. എന്നാല്‍ ഇവര്‍ക്ക് പ്രസന്നതയും
നയപരമായ സംഭാഷണവും പൊതുവിജ്ഞാനവും കൂടുതലായിരിക്കുമെന്നും ജ്യോതിഷം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :