പ്രഭാതഭക്ഷണ ശേഷം മധുരം കഴിച്ചാലുള്ള നേട്ടങ്ങള്‍ ചില്ലറയല്ല

പ്രഭാതഭക്ഷണ ശേഷം മധുരം കഴിച്ചാലുള്ള നേട്ടങ്ങള്‍ ചില്ലറയല്ല

  breakfast , health , food , ayurveda , ബ്രേക്ക്ഫാസ്‌റ്റ് , ആഹാരം , മധുരം , പ്രാതല്‍
jibin| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (18:23 IST)
ഒരു ദിവസത്തിന്റെ മുഴുവന്‍ ഊര്‍ജവും നമ്മിലേക്ക്‌ എത്തുന്നത് രാവിലത്തെ പ്രഭാതഭക്ഷണമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനത്തെയും ഉന്മേഷത്തെയും ബാധിക്കുന്ന ഒന്നാണ് ബ്രേക്ക്ഫാസ്‌റ്റ്.

പ്രഭാതഭക്ഷണത്തിനു ശേഷം അല്‍പ്പം മധുരം കഴിക്കണമെന്ന തോന്നല്‍ പലരിലും ഉണ്ടാകാറുണ്ട്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഭയന്ന് ഈ താല്‍പ്പര്യത്തോട് അകലം പാലിക്കുന്നവരാണ് ഭൂരിഭാഗം പേരും.

പ്രഭാതഭക്ഷണം ആരോഗ്യവും ഉന്മേഷവും നല്‍കുമ്പോള്‍ രാവിലെ കഴിക്കുന്ന മധുരം ശരീരത്തിലെ ഗ്ലൂക്കോസ് നില ക്രമീകരിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്.


ഇതിനാല്‍ ആരോഗ്യം പകരുന്നതും അല്‍പ്പം മധുരം തോന്നുന്നതുമായ ആഹാരങ്ങള്‍ പ്രാതലിനൊപ്പം ഉള്‍പ്പെടുത്തിയാല്‍ ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കും.

നന്നായി പ്രാതല്‍ കഴിക്കുക എന്നത് ആരോഗ്യത്തിന് ഏറെ പ്രധാനമാണെന്ന തിരിച്ചറിവ് എല്ലാവരിലും ഉണ്ടാകേണ്ടതുണ്ടെന്നും വിദഗ്ദര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :