മീന ഭരണി വ്രതം എടുക്കുന്നത് അതിവിശേഷം

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 14 മാര്‍ച്ച് 2021 (17:29 IST)
മീന ഭരണി വ്രതം എടുക്കുന്നത് കൊണ്ട് കാര്യ സിദ്ധിയാണ് പ്രധാനമായും ഫലം ഉണ്ടാവുക. ഏറ്റു കാര്യത്തിലെയും തീരാ തടസങ്ങള്‍ അകലുന്നതിനു ഈ വ്രതം ഗുണകരമാണ്. ഭദ്രകാളീ മൂലമന്ത്രം വ്രത ദിവസങ്ങളില്‍ കുളിച്ചു ശുദ്ധമായി രണ്ട് നേരവും ജപിക്കണം. ഈ ഭരണീ വ്രതം എടുത്ത് പ്രാര്ഥിച്ചുനോക്കൂ, തീര്‍ച്ചയായും കാര്യ സിദ്ധിയും ജീവിത വിജയവും നേടാനാകും. പ്രത്യേകിച്ച് ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്കും നിരാശ ബാധിച്ചവര്‍ക്കും. ക്ഷിപ്ര പ്രസാദിയും ക്ഷിപ്ര കോപിയുമായ ദുഷ്ടര്‍ക്ക് ഭയങ്കരിയും ശിഷ്ടര്ക്ക് വശ്യയുമായ ആദിപരാശക്തിയെ ആണ് ഭരണീ വ്രതത്തിലൂടെ പ്രാര്‍ത്ഥിക്കുന്നത്. ദേവിയുടെ വ്യത്യസ്തമായ ധാരാളം ഭാവങ്ങളില്‍ അതി പ്രസിദ്ധവും ശക്തിയുമുള്ളതാണ് ഭദ്രകാളീ ഭാവം. ഈ ഭാവത്തിലാകട്ടെ ഭരണീ വ്രതം അനുഷ്ഠിക്കേണ്ടവര്‍ ദേവിയെ പൂജിക്കേണ്ടത്. ഈ വര്‍ഷത്തെ മീന ഭരണി വരുന്നത് മാര്‍ച്ച് പതിനെട്ടിനാണ്. നാടൊട്ടുക്ക് ദേവീ ക്ഷേത്രങ്ങളില്‍ അതിവിശേഷമാണ് മീനഭരണി.

ഈ വ്രതം എടുക്കുന്നവര്‍ ഉച്ചയ്ക്ക് ഒരു നേരം മാത്രം ഊണ് കഴിക്കുക. രാവിലെയും വൈകിട്ടും ഉപവാസമെടുക്കണം. ഈ സമയങ്ങളില്‍ പഴങ്ങള്‍ കഴിക്കുന്നതാവും ഉത്തമം. ഉച്ച സമയത്ത് ഭഗവതിക്ക് നിവേദിച്ച ശേഷമാവണം ആ നിവേദ്യം ഊണിനൊപ്പം കഴിക്കേണ്ടത്. വ്രതം കഴിഞ്ഞാല്‍ അടുത്ത ദിവസം ക്ഷേത്രത്തില്‍ നിന്ന് തീര്‍ത്ഥം സേവിച്ച ശേഷമാണ് വ്രതം പൂര്‍ത്തിയാക്കുക.

മത്സ്യമാംസാദി ഭക്ഷണങ്ങള്‍ തീര്‍ത്തും വര്‍ജ്ജിക്കണം. ഇതിനൊപ്പം ബ്രഹ്മചര്യം പാലിക്കണം. കഴിവതും ഈ ദിവസം രാവിലെയും വൈകിട്ടും ക്ഷേത്ര ദര്‍ശനം നടത്തുക ഉ- സാധ്യമെങ്കില്‍ ദേവീ ക്ഷേത്ര ദര്‍ശനം ഉത്തമം. ചുവന്ന വസ്ത്രധാരണം ഉത്തമം. എന്നാല്‍ വാലായ്മ, പുല, മാസ അശുദ്ധി എന്നിവയുള്ളവര്‍ ഈ വ്രതം എടുക്കാന്‍ പാടില്ല. രാവിലെയും വൈകിട്ടും നെയ്വിളക്ക് കൊളുത്തി യഥാശക്തി പ്രാര്‍ത്ഥിക്കുന്നത് നന്ന്.

പ്രാര്‍ത്ഥനയ്ക്ക് തയ്യാറെടുക്കുമ്പോള്‍ കുളിച്ചു ശുദ്ധമായി വേണം മൂലമന്ത്രം ജപിക്കേണ്ടത്. 'ഓം ഐം
ക്‌ളീം സൗ: ഹ്രീം ഭദ്രകാളീ നമ:' എന്ന മന്ത്രം 48 തവണ രണ്ട് നേരവും ഉരുവിടണം. കാര്യ വിജയത്തിന് ശക്തിയുള്ള ഈ മന്ത്രം നിത്യ ജപത്തിനും ഉത്തമം. ശത്രു ദോഷം മൂലം വരുന്ന ദുരിതം നീക്കാന്‍ ഈ മന്ത്രം ഏറെ ഫലപ്രദം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :