ഇത്തവണത്തെ തിരുവോണം അത്തം പത്തിനല്ല!

ഇത്തവണത്തെ തിരുവോണം അത്തം പത്തിനല്ല!

Rijisha M.| Last Modified ചൊവ്വ, 14 ഓഗസ്റ്റ് 2018 (13:45 IST)
ഓണത്തിന്റെ സീസൺ ആയി. ഇനി പൂക്കളമിടലും ഓണപ്പാട്ടുമെല്ലാം കൂടി ഓണാഘോഷത്തിന് തുടക്കമായി. എന്നാൽ ഇത്തവണ അത്തം പത്തിനല്ല അത്തം പതിനൊന്നിനാണ് തിരുവോണം. അത്തമാകട്ടെ കർക്കിടകത്തിലും. അതായത് അത്തം തുടങ്ങി പതിനൊന്നാം നാളിലാണ് ഇത്തവണത്തെ ഓണം.

കര്‍ക്കടകം 30 ആഗസ്‌റ്റ് 15നാണ് അത്തം, ആഗസ്റ്റ് 25ന് തിരുവോണവും. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രം ഉദിച്ച്‌ ആറ് നാഴിക വരുന്നത് അന്നേയ്ക്കാണ്. അതുകൊണ്ടാണ് കര്‍ക്കടകത്തിലെ അത്തം കണക്കാക്കി തിരുവോണം ആഘോഷിക്കുന്നതെന്ന് ജ്യോതിഷികള്‍ പറയുന്നു.

അത്തം പത്തിന് തിരുവോണം എന്നാണ് പറയുന്നതെങ്കിലും കഴിഞ്ഞ നാല് വര്‍ഷമായി അത്തം തുടങ്ങി ഒൻപതാം നാളിലായിരുന്നു തിരുവോണം വന്നിരുന്നത്. എന്നാൽ ഇത്തവണ ഒമ്പത് മാറി അത് പതിനൊന്നാം നാളിലും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :