Rijisha M.|
Last Updated:
ഞായര്‍, 4 നവംബര്‍ 2018 (13:50 IST)
ഒരു തവണയല്ലാതെ ഗര്‍ഭച്ഛിദ്രം സംഭവിക്കുകയോ ജനനത്തോടെ കുട്ടി മരിക്കുകയോ ചെയ്‌താൽ സന്താന തടസ്സത്തിന് കാരണമായേക്കാവുന്ന പാപങ്ങള്‍ ഈ ജന്മത്തില്‍ നിങ്ങള്‍ ചെയ്‌തിരിക്കാം എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില കാര്യങ്ങൾ ഇത്തരത്തിലുള്ള ദോഷങ്ങൾ വരുത്തിത്തീർക്കും. ഇത്തരത്തില്‍ സന്താനതടസ്സത്തിന് കാരണമായേക്കാവുന്ന പാപങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
ബാലഹത്യ, വിഹിതമല്ലാത്ത അണ്ഡങ്ങള്‍ ഭക്ഷിക്കുക, പക്ഷികളുടെ മുട്ട നശിപ്പിക്കുക, ബാല്യാവസ്ഥയിൽ ഉളള പക്ഷി മൃഗാദികളെ കൊല്ലുക, ഗുരുവിനെ ഉപദ്രവിക്കുകയോ പരിഹസിക്കുകയോ ചെയ്യുക, കുട്ടികളെ ദ്രോഹിക്കുകയോ അവരോട് വെറുപ്പോടെ പെരുമാറുകയോ ചെയ്യുക, ചെറുപ്രാണികളെ കൊല്ലുക, ഉപദ്രവിക്കുക അല്ലെങ്കില്‍ ഭക്ഷിക്കുക, പെറ്റമ്മയോട് ക്രൂരമായി പെരുമാറാന്‍ കുട്ടികളെ പ്രേരിപ്പിക്കുക, അനാവശ്യ ഗർഭച്ഛിദ്രം നടത്തുകയും നടത്തിക്കുകയും ചെയ്യുക തുടങ്ങിയവയാണ്
സന്താനജനനത്തിനും ദുരിതത്തിനും കാരണമാകുന്ന പാപകർമങ്ങൾ.
പ്രസവസംബന്ധമായ ഭീതി ഉണ്ടാകാം എന്നതുകൊണ്ടുതന്നെ സ്‌ത്രീയുടെ മനസ്സിലാണ് ആദ്യം കുഞ്ഞ് ജനിക്കേണ്ടത്. ഇങ്ങനെ ചെയ്‌തുപോയ പ്രശ്‌നങ്ങൾക്ക് പ്രായശ്ചിത്തമായി സ്വർണത്തിൽ ധേനുവിന്റെ (പശു) പ്രതിമയുണ്ടാക്കി ദാനം ചെയ്യുകയോ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമർപ്പിക്കുകയോ ചെയ്യുക.