Last Modified ഞായര്‍, 13 ജനുവരി 2019 (13:56 IST)
വീട്ടിൽ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറയ്‌ക്കാൽ എന്താണ് വഴിയെന്ന് പലരും ചിന്തിക്കാറുണ്ട്. അതിനായി പല വിദ്യകളും പയറ്റുന്നവരും ഉണ്ടാകും. അങ്ങനെ വീട്ടിൽ സന്തോഷം നിറക്കാൻ പലരും കൂട്ടുപിടിക്കുന്നത് ലാഫിങ് ബുദ്ധയെ ആണ്. ചിരിക്കുന്ന ബുദ്ധൻ എന്നറിയപ്പെടുന്ന ഈ പ്രതിമ വീട്ടിൽ ഉണ്ടെങ്കിൽ അവിടെ നല്ലത് മാത്രമേ സംഭവിക്കൂ എന്നാണ് വിശ്വാസം.
വീടുകളിൽ താമസിക്കുന്നവർക്ക് ഊർജ്ജസ്വലതയും ആഹ്ലാദവും ഉണ്ടാകുമെന്ന വിശ്വാസത്തിൽ വയ്‌ക്കുന്ന
ലാഫിങ് ബുദ്ധ വയ്‌ക്കുന്ന സ്ഥാനത്തിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ഭാണ്ഡക്കെട്ടും വലിയ കുടവയറുമുള്ള ഈ ബുദ്ധഭിക്ഷുവിന് ഹൈന്ദവ പുരാണങ്ങളിലെ കുബേരനുമായി അതീവ സാമ്യമുണ്ട്.
നമ്മുടെ വീട്ടിൽ പ്രധാന വാതിലിന് അഭിമുഖമായിട്ടായിരിക്കണം ഇതിന്റെ സ്ഥാനം. വീട്ടിലേക്ക് കയറിവരുന്ന നെഗറ്റീവ് എനർജിയെ അകത്താക്കി കുടവയർ നിറയ്‌ക്കാനാണ് ഇതെന്നും വിശ്വാസമുണ്ട്. ഇത് വീടുകളിൽ വയ്‌ക്കുമ്പോൾ ഒരു രൂപ നാണയത്തിനു പുറത്തു വയ്ക്കുന്നത് സാമ്പത്തിക സ്ഥിരതയ്ക്ക് ഉത്തമമാണ്. എന്നാൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മുകളിൽ ഇവ വയ്ക്കാൻ പാടില്ല എന്നും വിശ്വാസമുണ്ട്.