jibin|
Last Modified തിങ്കള്‍, 19 നവംബര്‍ 2018 (20:10 IST)
വീട് വയ്‌ക്കുന്നതിന് മുമ്പായി വാസ്‌തു നോക്കുന്നതു പോലെ ജോതിഷവും നോക്കുന്നവര്‍ ചുരുക്കമല്ല. സ്ഥലത്തിന്റെ ദോഷങ്ങളും പരിഹാരങ്ങളും അറിയുന്നതിനു വേണ്ടിയാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്.
ആളൊഴിഞ്ഞ വീടുകളിലും കെട്ടിടങ്ങളിലും പ്രേതബാധയുണ്ടെന്ന സംസാരം നാട്ടിലുണ്ട്. വീട്ടില്‍ ആരുമില്ലാത്തപ്പോള്‍
മുറിയില്‍ ആരോ ഉണ്ടെന്ന തോന്നല്‍ പലരെയും അലട്ടാറുണ്ട്. പിന്നില്‍ ആരോ നില്‍ക്കുന്ന നിഴല്‍ കാണുന്നു എന്നീ തോന്നലുകള്‍ സാധാരണമാണ്.
ജ്യോതിഷത്തില്‍ ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ക്ക് വലിയ പ്രധാന്യം നല്‍കുന്നു. വീടിന്റെ വാസ്‌തു തെറ്റിയാല്‍
നെഗറ്റീവ് ഏനര്‍ജി ഉണ്ടാകുമെന്നാണ് ശാസ്‌ത്രം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് തെറ്റായ നിരവധി വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്.
ഈ വിശ്വാസങ്ങളും തോന്നലുകളും തെറ്റാണെന്നാണ് ഒരു വിഭാഗം പേര്‍ പറയുന്നത്. വാസ്‌തു തെറ്റിയാല്‍ വീട്ടില്‍ അദൃശ്യ ശക്തികള്‍ ഉണ്ടാകുമെന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ചില നേട്ടങ്ങള്‍ക്കായിട്ടാണ് ഈ വിശ്വാസങ്ങള്‍ തുടരുന്നതെന്നുമാണ് ഇക്കൂട്ടര്‍ അവകാശപ്പെടുന്നത്.
ദുര്‍മരണം സംഭവിച്ച സ്ഥലത്ത് പുതിയ വീട് വയ്‌ക്കാമോ എന്ന ആശങ്കയുള്ളവര്‍ ധാരാളാമാണ്. ഒരു ആത്മഹത്യയോ കൊലപാതകമോ നടന്ന വീട് ഇരുന്ന സ്ഥലത്ത് വീട് വയ്ക്കാൻ പാടില്ല എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.
വീടിന്റെ ഉത്തരത്തിലോ കഴുക്കോലിലോ തൂങ്ങി മരിച്ചാൽ ആ മരം കൂടി ഒന്നിനും പിന്നെ ഉപയോഗിക്കരുത് എന്നും വാസ്തു ശാസ്ത്രം പറയുന്നു. മറിച്ച് സംഭവിച്ചാല്‍ മരണപ്പെട്ടയാളുടെ ഓര്‍മ്മകള്‍ നമ്മുക്കൊപ്പം ഉണ്ടാകുകയും അത് ഭയമായി മനസില്‍ നിറയുകയും ചെയ്യും.