ഭദ്രകാളിയുടെ അനുഗ്രഹമുണ്ടെങ്കില്‍ വീടുകളില്‍ ഐശ്വര്യം കളിയാടും; കാരണം ഇതാണ്

ഭദ്രകാളിയുടെ അനുഗ്രഹമുണ്ടെങ്കില്‍ വീടുകളില്‍ ഐശ്വര്യം കളിയാടും; കാരണം ഇതാണ്

 astro , astrology , bhadrakali , ഭദ്രകാളി , ജ്യോതിഷം , വിശ്വാസം , ആരാധന
jibin| Last Modified ശനി, 13 ഒക്‌ടോബര്‍ 2018 (19:15 IST)
പ്രാചീനകാലം മുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ്‌ കാളി. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടതെന്നാണ് ഒരു വിഭാഗം പേര്‍ വിശ്വാസിക്കുന്നത്.

ഭദ്രകാളി എന്നാൽ ഭദ്രമായ കാലത്തെ നൽക്കുന്നവൾ. ഭദ്രകാളി ദേവിയോടുള്ള ഉദാത്തമായ ഭക്തി സമ്പത്തും ഐശ്വര്യവും സർവ്വ മംഗളങ്ങളും
നേടിതരുമെന്നാണ് വിശ്വാസം.

ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍ നിന്നും ജനിച്ചവളാണെന്നും, ദക്ഷന്റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന്‍ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടു കഥകള്‍ പ്രചാരത്തിലുണ്ട്‌.

എന്നാല്‍ ഭദ്രകാളിയെ വീടുകളില്‍ ആരാധിക്കുന്നത് ദോഷമുണ്ടാക്കുമെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് തികച്ചും തെറ്റായ കാര്യാമാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

ദേവിയോട് പ്രാര്‍ഥിക്കുന്ന വീടുകളില്‍ അനുഗ്രഹമുണ്ടാകുമെന്നതില്‍ സംശയമില്ല. ഇതിന്റെ ഫലമായി വീടുകളില്‍ എപ്പോഴും ഐശ്വര്യം കളിയാടും. ഒരു ദുഷ്‌ട ശക്തിക്കും വീടുകളില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. ഇതിനൊപ്പം വീടുകളിലെ ദോഷങ്ങള്‍ അകലുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :