Rijisha M|
Last Modified തിങ്കള്‍, 27 ഓഗസ്റ്റ് 2018 (14:23 IST)
എല്ലാവരുടേയും ആഗ്രഹമാണ് സ്വന്തമായൊരു വീട്. അത് എത്ര വലുതായാലും കുഴപ്പമില്ല. ചിലയാളുകൾ സോഷ്യൽ സ്‌റ്റാറ്റസിന് വേണ്ടിയാണ് വീടിന്റെ വലുപ്പം കൂട്ടുന്നത്. കൈയിൽ പണമുണ്ടെന്ന് മറ്റുള്ളവരെ അറിയിക്കാ. ഇങ്ങനെ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യമുണ്ട്. എന്താണെന്നല്ലേ...
കൈയിൽ ധാരാണം പണം ഉണ്ടെന്ന് കരുതി അത് മുഴുവൻ വീട് വയ്‌ക്കുന്നതിൽ ചിലവാക്കരുത്. അങ്ങനെ ആക്കുന്നുണ്ടെങ്കിൽ തന്നെ ഒരു പരിധിയിൽ കൂടുതൽ വലുപ്പമുള്ള വീടുകൾ വയ്‌ക്കാൻ പാടില്ല എന്നതാണ് ജ്യീതിഷം പറയുന്നത്. ഏക്കറുകണക്കിന് സ്ഥലത്ത് വീടുവയ്‌ക്കുന്നവരും ഇത് അറിഞ്ഞിരിക്കണം.
ഇത്തരത്തിൽ വീട് പണിത് അതിൽ താമസിക്കുകയാണെനിൽ ആറേഴ് വർഷം നന്നായിതന്നെ പോകും. പക്ഷേ അതിന് ശേഷം ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങും. അഹങ്കാരത്തിനാണേലും അല്ലെങ്കിലും ഇത്തരത്തിൽ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിക്കണം. ഇല്ലെങ്കിൽ കഷ്‌ടപ്പെട്ട് സമ്പാദിച്ചതെല്ലാം ഒറ്റയടിക്ക് പോകും.