Rijisha M.|
Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (14:55 IST)
വിശ്വാസങ്ങളുടെ നാടായ ഭാരതത്തില്‍ പല തരത്തിലുള്ള ആരാധനകളും പൂജാ രീതികളും നിലനില്‍ക്കുന്നുണ്ട്. പുരാതന കാലം മുതല്‍ ഒരു വിഭാഗമാളുകള്‍ നാഗങ്ങളെ ആരാധിക്കുന്നുണ്ട്. ചിലര്‍ക്ക് ജീവിതത്തില്‍ എന്തുചെയ്താലും തടസ്സം പതിവാണ്. നാഗങ്ങളുടെ പ്രശ്‌നങ്ങളാണ് ജ്യോതിഷി പറയുന്നതെങ്കിൽ എല്ലാ ആയില്യം നാളിലും വ്രതം അനുഷ്ഠിക്കുന്നതാണ് ഉത്തമം.
സർവദോഷ പരിഹാരത്തിനും സർവ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.
നാഗാരധനയും ആയില്യവ്രതവും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിശ്വാസം.
ഇടവം മുതൽ കന്നിയിലെ ആയില്യം വരെ സർപ്പങ്ങൾ പുറ്റിൽ നിന്നും പുറത്തു വരാറില്ല. ഈ സമയം നാഗങ്ങള്‍ തപസിലാണെന്നും മുട്ടയിൽ അടയിരിക്കുന്നു എന്നും പറയപ്പെടുന്നുണ്ട്. അതിനാല്‍ നാഗാരാധന ഇപ്പോള്‍ പാടില്ല.
ആയില്യവ്രതത്തിന് ദിവസത്തിൽ ഒരിക്കല്‍ മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. അതായത് തലേ ദിവസം മുതല്‍ വ്രതം നോല്‍ക്കണം. സസ്യേതര ഭോജ്യങ്ങള്‍ പാടില്ല. ബ്രഹ്മചര്യം പാലിക്കണം. ആയില്യദിവസം നാഗരാജപ്രതിഷ്ഠയുളള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സ്വന്തം പേരിലും നാളിലും ആയില്യപൂജയും, ഭാഗ്യസൂക്തവും കഴിപ്പിക്കണം. ആയില്യത്തിന്‍റെ പിറ്റേ ദിവസം മഹാദേവനെ ദര്‍ശനം നടത്തി മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കുകയും തീര്‍ത്ഥം കുടിച്ച് വ്രതമാവസാനിപ്പിക്കുകയുമാണ് വേണ്ടത്.
ഇങ്ങനെ ചെയ്താല്‍ ദോഷങ്ങളും വിഘ്നങ്ങളും അകന്നുപോകുമെന്നാണ് വിശ്വാസം.