സ്‌ത്രീകൾ സ്‌ഫടിക മാല ധരിച്ചാൽ ആയുസ്സിന് പ്രശ്‌നമോ?

സ്‌ത്രീകൾ സ്‌ഫടിക മാല ധരിച്ചാൽ ആയുസ്സിന് പ്രശ്‌നമോ?

Rijisha M.| Last Modified തിങ്കള്‍, 30 ജൂലൈ 2018 (15:19 IST)
വിശ്വാസങ്ങൾ പലതാണ്. അതുപോലെയുള്ള പല വിശ്വാസങ്ങളിൽ പെടുന്നതാണ് സ്‌ഫടിക ധരിക്കുന്നതും. രുദ്രാക്ഷം അണിയുന്നതുപോലെ തന്നെ ആത്മിയമായ ഉന്നമനം ലക്ഷ്യമാക്കി നിരവധിപ്പേര്‍ സ്ഫടികമാലയും ധരിക്കാറുണ്ട്. ശാരീരികവും മാനസികവും വൈകാരികവും ആത്മിയവുമായ ഉയര്‍ച്ചയാണ് സ്ഫടികമാല അണിയുന്നതിലൂടെ ലഭിക്കുന്നതെന്നാണ് ജ്യോതിഷ ശാസ്‌ത്രത്തിൽ പറയുന്നത്.

എന്നാൽ സ്‌ത്രീകൾ ഈ മാല ധരിക്കുന്നതിൽ പ്രത്യേകതകളുണ്ടോ? പൗര്‍ണ്ണമിനാളില്‍ സ്ഫടികമാല ധരിക്കുന്നത് സ്‌ത്രീകൾക്ക് ശരീരബലം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും എന്നാണ് വിശ്വാസം. കാര്‍ത്തികനാളിലാണ് സ്ഫടികമാല ധരിക്കാന്‍ ഉത്തമദിനം. വെള്ളിയാഴ്ചകളും ഉത്തമമാണ്.

പശുവിന്‍ചാണകത്തില്‍ മുക്കിവെച്ച്‌ വെളളത്തിലും പാലിലും കഴുകിയ ശേഷം ഉത്തമനായ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം യഥാവിധി ധരിക്കേണ്ട ഒന്നാണ് സ്ഫടികമാല. ശുദ്ധമായി മാത്രമേ ഇത് ശരീരത്തിൽ അണിയാൻ പാടുള്ളൂ. ഇല്ലെങ്കിൽ അത് നമ്മുടെ ആയുസ്സിനെ വരെ ബാധിക്കും. പ്രത്യേകിച്ചും സ്‌ത്രീകളിൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :