അനുബന്ധ വാര്‍ത്തകള്‍
- ‘ഹനാനെ ഓർത്ത് അഭിമാനം തോന്നുന്നു‘- പിന്തുണയുമായി മുഖ്യമന്ത്രി
- തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി അതീവ ഗുരുതരാവസ്ഥയില്‍
- മുഖ്യമന്ത്രി ഉൾപ്പടെ എല്ലാ മന്ത്രിമാരുടെയും സ്വത്തു വിവരങ്ങൾ ഇനി സർക്കാർ വെബ്സൈറ്റിൽ
- കൂടിക്കാഴ്ച അനുവദിച്ചില്ല; തമിഴ്നാട് ഉപമുഖ്യമന്ത്രിയെ നിർമല സീതാരാമൻ അപമാനിച്ച് തിരിച്ചയച്ചു
- ഓണം അടുക്കുന്നു; ചരക്കുലോറി സമരം തീർക്കാൻ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിയാകണമെങ്കിൽ ഒറ്റ നിമിഷം മതി: ഹേമ മാലിനി
തനിക്ക് ഒറ്റ നിമിഷംകൊണ്ട് മുഖ്യമന്ത്രിയാകാൻ കഴിയുമെന്ന് ഹേമ മാലിനി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകാൻ ഒറ്റ നിമിഷം മതിയെന്ന് ബോളിവുഡ് താരവും ബിജെപി ലോക്സഭാ അംഗവുമായ ഹേമമാലിനി. പക്ഷേ അങ്ങനെയായാൽ അത് തന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുമെന്നും അതുകൊണ്ടാണ് താൽ അത് വേണ്ടെന്ന് വെച്ചതെന്നും ഹേമാമാലിനി പറഞ്ഞു. രാജസ്ഥാനിലെ ബന്‍സാരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
മോദിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കും വളര്‍ച്ചയുണ്ടായെന്നും ഹേമമാലിനി പറഞ്ഞു. മറ്റു പാര്‍ട്ടികളിലുള്ളവര്‍ പലതും പറയും. പക്ഷേ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തത് ആരാണെന്നാണ് നാം നോക്കേണ്ടത്. മോദിയെ പോലൊരു പ്രധാനമന്ത്രിയെ കണ്ടെത്തുക എന്നത് ദുഷ്കരമാണെന്നും ഹേമമാലിനി പറഞ്ഞു.
മുഖ്യമന്ത്രി എന്ന പദവിയില്‍ തന്നെ കെട്ടിയിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മണ്ഡലത്തിന്റെ വികസനത്തിനു വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയാകുന്നതിനേക്കാള്‍ തനിക്കിഷ്ടം മറ്റു താത്പര്യങ്ങള്‍ പരിഗണിക്കാനാണ്. കഴിഞ്ഞ നാലു വര്‍ഷമായി തന്റെ മണ്ഡലത്തില്‍ കഠിനാധ്വാനം ചെയ്യുകയാണെന്നും താരം പറഞ്ഞു.