വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (15:40 IST)
ശരീരത്തിലെ അവയവങ്ങളുടെ രൂപം അനുസരിച്ച് മനുഷ്യനെ വിലയിരുത്തുന്ന രീതിക്ക് യാതൊരു ശാസ്‌ത്രീയ അടിത്തറയും നൽകാനില്ലെങ്കിലും പാരമ്പര്യമായി കൈമാറി വന്ന അറിവ് എന്ന നിലയില്‍ ഇവ ശ്രദ്ധേയമാണ്. ലക്ഷണ ശാസ്‌ത്രത്തില്‍ ചെവിക്ക് വലിയ പ്രാധാന്യം ഉണ്ട്. ഹസ്‌തരേഖാശാസ്‌ത്രത്തെ പോലെ ഈ രീതിക്ക് ഇന്ത്യയില്‍ വലിയ പ്രചാരം ലഭിച്ചിട്ടില്ല.
ശരീരവലുപ്പത്തെ അപേക്ഷിച്ച് ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികളായിരിക്കുമെന്നാണ് സങ്കല്‍പം. ആരോഗ്യപരമായ കാര്യങ്ങളിൽ ഇക്കൂട്ടർക്ക് ഭയപ്പെടണ്ട ആവശ്യമില്ല. പഠനവിഷയങ്ങളിലെല്ലാം ശോഭിക്കാൻ സാധിക്കും. വലിയ ചെവിയുള്ളവര്‍ ചില പ്രത്യേകമേഖലകളില്‍ കഴിവുള്ളവരായിരിക്കും. കഠിനാധ്വാനികളാണെങ്കിലും ഇവര്‍ മുന്‍കോപികളായിരിക്കുമെന്നുമാണ് വിശ്വാസം.
ചെവിയില്‍ രോമമുള്ളവര്‍ അധ്വാന ശീലരായിരിക്കും. പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഇത്തരക്കാര്‍ക്ക് ഒറ്റപ്പെട്ട് കഴിയാനായിരിക്കും വിധി. കുടുംബസ്നേഹികള്‍ക്ക് പരന്ന ചെവിയായിരിക്കും. കൂര്‍ത്ത ചെവിക്കാര്‍ ആത്മവിശ്വാസമുള്ളവരായിരിക്കും. ഒറ്റയ്ക്ക് വിജയിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് നല്ല കാര്യപ്രാപ്തിയുണ്ടായിരിക്കും വട്ടച്ചെവിയുള്ളവർ എപ്പോഴും പണത്തില്‍ കണ്ണുള്ളവരായിരിക്കും.