വെബ്‌ദുനിയ ലേഖകൻ|
Last Modified ശനി, 30 നവംബര്‍ 2019 (20:14 IST)
നാലാള്‍ കൂടുന്നിടത്ത് ഇറങ്ങുമ്പോള്‍ ആരും കുറ്റം പറയരുത് എന്നും നമുക്ക് നിര്‍ബന്ധമുണ്ട്. അതിനാൽ വസ്സ്ത്ര ധാരണത്തിൽ നല്ല ശ്രദ്ധ ചെലുത്തുന്നവരാണ് നമ്മൾ മലയാളികൾ. ജ്യോതിഷപരമായി നോക്കുമ്പോഴും ഇപ്പറഞ്ഞതില്‍ ചില കാര്യങ്ങൾ ഉണ്ട്.
ഓരോരുത്തരും അവർക്ക് ചേരുന്ന വസ്ത്രങ്ങളെ ധരിക്കവു എന്നും, വസ്ത്രത്തിന്റെ നിറത്തിന് വലിയ പ്രാധാന്യമുണ്ടെന്നുമാണ് ജ്യോതിഷ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അനിഷ്ട സ്ഥാനത്തിലുള്ള ഗ്രഹങ്ങള്‍ക്ക് അനുകൂലമായ വസ്ത്രം ധരിക്കരുത്. ദശാപഹാര കാലങ്ങള്‍ അനുസരിച്ചും വസ്ത്രങ്ങളുടെ നിറം തെരഞ്ഞെടുക്കണം.
ശുഭഗ്രഹങ്ങളെ അനുകൂലിക്കുന്ന നിറം മാത്രമേ വസ്ത്രങ്ങള്‍ക്ക് പാടുള്ളൂ എന്ന നിയമം പാലിക്കാന്‍ വിഷമമായിരിക്കാം. എന്നാല്‍, പ്രധാന ദിവസങ്ങളില്‍ എങ്കിലും ഇത്തരം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടതാണ്. ദശാകാലത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ അനുകൂല നിറത്തിലുള്ള വസ്ത്രധാരണം സഹായിക്കും. ഉദാഹരണമായി, ആദിത്യദശാകാലത്ത് ആദിത്യ പ്രീതിക്കായി ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളും ശനിദശാകാലത്ത് ശനിപ്രീതിക്കായി കറുപ്പ്, കടും നീല നിറങ്ങളിലുള്ള വസ്ത്രവും ധരിക്കണം.