മഹാരാഷ്ട്രയിൽ ആറുമാസത്തേക്ക് രാഷ്ട്രപതി ഭരണം, വിജ്ഞാപനത്തിൽ രാംനാഥ് കോവിന്ദ് ഒപ്പിട്ടു

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 12 നവം‌ബര്‍ 2019 (19:38 IST)
അനിശ്ചിതത്വങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും ഒടുവിൽ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം. ആറു മാസത്തേക്കാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതിനിടയിൽ ഭൂരിപക്ഷം തെളിയിക്കാനാവുന്ന കക്ഷികൾക്ക് മന്ത്രിസഭാ രൂപീകരണവുമായി മുന്നോട്ടുപോകാം.




സർക്കാർ രൂപീകരിക്കുന്നതിന് ഗവർണർ എൻസിപിക്ക് അനുവദിച്ച സമയം അവസാനിക്കുന്നതിന് മുൻപ് തന്നെ രാഷ്ട്രപതി ഭരണത്തിൽ അന്തിമ നിലപട് കൈക്കൊള്ളുകയായിരുന്നു. മന്ത്രിസഭാ രൂപീകരിക്കാൻ 48 മണിക്കൂർ കൂടി അനുവദിക്കണം എന്ന് കാട്ടി എൻസിപി ഗവർണർക്ക് കത്ത് നൽകിയിരുന്നു. സർക്കാർ രൂപീകരണത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ ചൊവ്വാഴ്ച സാധിക്കില്ലെന്ന് എൻസിപി ഗവർണറെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

ഇതോടെയാണ് രാഷ്ട്രപതി ഭരണത്തിനായുള്ള നടപടി ക്രമങ്ങൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തരമായി ചേർന്ന മന്ത്രിസഭാ യോഗം. രാഷ്ട്രപതി ഭരണം സംബന്ധിച്ച ഭഗത് സിങ് കോഷിയാരിയുടെ ശുപർശ അംഗീകരിക്കുകയായിരുന്നു. അതേസമയം സർക്കാർ രൂപീകരണത്തിന് കൂടുതൽ സമയം നൽകിയില്ല എന്ന് കാട്ടി ശിവസേന സുപ്രീം കോടതിയെ സമീപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :