Last Modified തിങ്കള്‍, 3 ജൂണ്‍ 2019 (20:23 IST)
സ്വപനങ്ങൾ മനുഷ്യ ജീവിതത്തിലെ ഏറ്റവും നിഗൂഡമായി കിടക്കുന്ന ഒന്നാണ്. എന്താണ് സ്വപ്നം എന്നത് കണ്ടുപിടിക്കാനാതിനായി ഏറെ നാളായി ആധുനിക ശാസ്ത്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാൽ ഇതേവരേയും അതിന് ഇത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല.
എന്നാൽ ജ്യോതിഷത്തിലും നിമിത്ത ശാസ്ത്രത്തിലും സ്വപ്നത്തിന് വലിയ പ്രാധാന്യമാണുള്ളത്. സ്വപ്നങ്ങളെ ചില നിമിത്തങ്ങളായാണ് നിമിത്ത ശാസ്ത്രം കണക്കാക്കുന്നത്. നമ്മളിൽ പലരും സ്വന്തം മരണത്തെയോ വേണ്ടപ്പെട്ടവരുടെ മരണത്തെയോ സ്വപ്നം കണ്ടിട്ടുണ്ടാവും. ഇത്തരത്തിൽ മരണം സ്വപ്നം കാണുന്നത് നല്ലതാണ് എന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്.
മരണത്തെ സ്വപ്നം കാണുന്നത് ദീർഘായുസിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. ഉടനെ തന്നെ തുടക്കമിടാൻ പോകുന്ന ജീവിതത്തെ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യത്തിന്റെ സൂചനയുമാവാം ഇത്. അതേസമയം മാസസിക സംഘർഷത്താൽ കാണുന്ന സ്വപ്നങ്ങളെ നിമിത്തമായി കണക്കാക്കാറില്ല.