Last Modified തിങ്കള്‍, 3 ജൂണ്‍ 2019 (16:20 IST)
ഇന്ത്യൻ വിപണിയിലെത്തിയതിന്റെ 5ആം വർഷിക ആഘോഷങ്ങളുടെ ഭാഗമായി ഞെട്ടിക്കുന്ന ഓഫറുമയി രംഗത്തെത്തിയിരിക്കുകയാണ് ഔഡി, ആഘോഷങ്ങളുടെ ഭാഗമായി ഔഡിയുടെ പ്രീമിയം സെഡാനായ A3ക്ക് 4.94 ലക്ഷം രൂപ വരെയാണ് കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
28.99 ലക്ഷം മുതൽ 31.99 ലക്ഷം വരെയാണ് ഔഡി A3യുടെ വിവിധ വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിലെ വില. നാല് വേരിയന്റുകളിലണ് ഔഡി A3
ഇന്ത്യൻ വിപണിയിലുള്ളത്. ടി എഫ്ർ എസ് ഐ പ്രീമിയം പ്ലസ് എന്ന വേരിയന്റിന് 33.12 ലക്ഷമാണ് വിപണി വില. ഇതിൽ 4.13 ലക്ഷം ഇളവ് വരുത്തി 28.99 ലക്ഷമാണ് ഇപ്പോൾ വില.
ടി എഫ് എസ് ഐ ടെക്കനോളജി എന്ന വേരിയന്റിന് 3.58 ലക്ഷം ഇളവ് നൽകിയതോടെ വില 30.99 ലക്ഷമായി കുറഞ്ഞു. ടി ഡി ഐ പ്രീമിയം പ്ലസ് എന്ന വേരിയന്റിന് 4.94 ലക്ഷം കുറച്ച് 29.99 ലക്ഷമാണ് ഇപ്പോൾ വില. ടി ഡി ഐ ടെക്കനോളജി എന്ന വേരിയന്റിന് 4.13 ലക്ഷമാണ് വിലയിൽ കുറവു വരുത്തിയീക്കുന്നത് ഈ വാഹനം 31.99 ലക്ഷത്തിന് സ്വന്തമാക്കാം.
150 ബി എച്ച് പി കരുത്തും 50 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, 143 ബി എച്ച് പി കരുത്തും 320 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റർ ടർബോ ചർജ്ഡ് ഡീസൽ എഞ്ചിൻ എനിങ്ങനെ രൺറ്റ് എഞ്ചിൻ പതിപ്പിലാണ് വാഹനം വിപണിയിലുള്ളത്. സെവൻ സ്പീഡ് ഡബിൾ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് പെട്രോൾ പതിപ്പിലുള്ളത്. സിക്സ് സ്പീഡ് ഡബിൾ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്മിഷനാന് ഡീസൽ എഞ്ചിൻ പതിപ്പിൽ നൽകിയിരിക്കുന്നു..