ഈ ഒരൊറ്റ കാര്യം ചെയ്താൽ വീട്ടിൽ സന്തോഷവും ഐശ്വര്യവും നിറക്കാം !

Last Modified വെള്ളി, 12 ഏപ്രില്‍ 2019 (18:58 IST)
ഹൈന്ദവ സംസ്കാരത്തിൽ വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിൽ വലിയ പ്രധാന്യമാണുള്ളത്. രണ്ട് നേരങ്ങളിലാണ് വീട്ടിൽ നിലവിളക്ക് തെളിയിക്കാറുള്ളത് സൂര്യോദയത്തിനു മുൻപും സൂര്യാസ്ഥമനത്തിന് മുൻപും. ഈ പതിവ് തെറ്റിച്ചാൽ വല്ല പ്രശ്‌നങ്ങളും ഉണ്ടോ എന്ന് അധികം ആർക്കും അറിയില്ല എന്നതാണ് വാസ്‌തവം. ആചാരത്തിന്റെ പേരിൽ ഇങ്ങനെ ചെയ്യുന്നവരും ഉണ്ട്.

ഭവനത്തിൽ നിലവിളക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണെന്നാണ് പണ്ടുമുതലേ പറഞ്ഞുവരാറുള്ളത്. അതുതന്നെയാണ് ഇന്നത്തെ കാലഘട്ടത്തിലുള്ളവരും പിന്തുടർന്ന് വരുന്നതും. ഇരുട്ടും വെളിച്ചവും ഇടകലരുന്ന സമയങ്ങളിൽ നെഗറ്റീവ് എനർജിയെ തടുക്കാനും, വീട്ടിൽ ഐശ്വര്യം നിറക്കാനും നിലവിളക്ക് കൊളുത്തുന്നതിലൂടെ സാധിക്കും എന്നാണ് വിശ്വാസം.

ഈശ്വരനെ ആരാധിക്കാനും അതുവഴി കുടുംബത്തിൽ ഐശ്വര്യം നിലനിർത്താനുമാണ് നാം വിളക്ക് വയ്‌ക്കുന്നത്. എന്നാൽ സാഹചര്യം നിമിത്തം ഒരു നേരം വിളക്ക് കൊളുത്തിയില്ലെങ്കിൽ ഈശ്വരകോപമോ ദോഷമോ വരില്ല എന്നാണ് വാസ്‌തവം. ഇതിൽ അമിതമായി വിശ്വസിക്കുന്നവർ അപ്പോൾ വീട്ടിൽ ഉണ്ടാകുന്ന എല്ലാ അനർത്ഥങ്ങളും ഇതുമായി കണക്‌റ്റുചെയ്യുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :