. അമേരിക്കന്‍ അഥവാ യുഎസ് പൗരത്വം ലഭിക്കാനുള്ള പരീക്ഷയില്‍ നിരവധി മാറ്റങ്ങള്‍ ഉള്ളതായി സൂചന. 2007 സെപ്റ്റംബര്‍ 27 ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് എമിഗ്രേഷന്‍ സര്‍വീസസ് അറിയിച്ചതാണീ വിവരം.
അമേരിക്കന്‍ പൗരത്വം നല്കുന്നതിനു വേണ്ടി യു.എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസസ് നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ പ്രധാനമായും പരീക്ഷാ ചോദ്യ രീതിയാണ് പരിഷ്കരിക്കുന്നുന്നതെന്നറിയുന്നു.
പുതിയ നിയമ വ്യവസ്ഥ പ്രകാരം 2008 ഒക്ടോബര്‍ ഒന്നിനു ശേഷം അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിക്കുന്ന എല്ലാവരും പുതിയ രീതിയിലുളള പരീക്ഷ എഴുതണം.
അതേ സമയം 2008 ഒക്ടോബര്‍ ഒന്നിനു മുമ്പ് അപേക്ഷിച്ചവര്‍ക്ക് 2008 ഒക്ടോബര്‍ ഒന്നിനു ശേഷമാണു കൂടിക്കാഴ്ചയ്ക്കു വിളിക്കുന്നതെങ്കില് 2009 ഒക്ടോബര്‍ ഒന്ന് വരെ പുതിയ രീതിയോ പഴയ രീതിയോ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും എന്നതാണ് പ്രത്യേകത.
എന്നാല്‍ 2008 ഒക്ടോബര്‍ ഒന്നിന് മുമ്പായി അപേക്ഷിക്കുകയും ഈ തീയതിക്കു മുമ്പായി ഇന്റര്ര്വ്യൂവിന് വിളിക്കുകയും ചെയ്താല്‍ അങ്ങനെയുളളവര്‍ക്ക് നിലവിലുള്ള ടെസ്റ്റ് മതിയാകും.
2009 ശേഷമാണു ഇന്റര്‍വ്യൂ എങ്കില്‍ എന്ന് അപേക്ഷിച്ചാലും പുതിയ ടെസ്റ്റ് തന്നെ എഴുതണം എന്നായിരിക്കുകയാണിപ്പോള്.
പുതിയ അറിയിപ്പു വന്നതിനു ശേഷം, അതായത് 2007 സെപ്തംബര്‍ 27 നു ശേഷം, കൃത്യം ഒരു വര്‍ഷം പുതിയ ചോദ്യങ്ങളുമായി പരിചയപ്പെടുന്നതിനും അപേക്ഷകര്‍ക്കു സൗകര്യം ലഭിക്കും.
ഇതോടൊപ്പം മറ്റൊരു പ്രധാന കാര്യം ഒരു വിദേശ രാജ്യത്തുനിന്നും അമേരിക്കയില്‍ കുടിയേറി ഇവിടെ സ്ഥിരതാമസമാക്കിയ ഒരാള്‍ അമേരിക്കന്‍ പൗരനാകണമെങ്കില്‍ നാച്ചുറലൈസേഷന്‍ എന്ന പ്രക്രിയ പൂര്‍ത്തിയാക്കിയിരിക്കണം. വിദേശ കുടിയേറ്റക്കാര്‍ക്കു നല്കുന്നതില് വച്ചേറ്റവും മഹത്തായ ദാനമാണു അമേരിക്കന്‍ പൗരത്വം എന്നാണ് അധികൃതര്‍ കണക്കാക്കിയിരിക്കുന്നത്.