പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്‌

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 1 ഓഗസ്റ്റ് 2008 (10:47 IST)

പ്രവാസി കേരളീയര്‍ക്ക്‌ സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കി തുടങ്ങി. ആദ്യഘട്ടത്തില്‍ മലപ്പുറം ജില്ലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ പദ്ധതിയുടെ അപേക്ഷാഫോറം മലപ്പുറം കളക്ടറേറ്റില്‍ ലഭിക്കും.

അപേക്ഷ സ്വീകരിക്കാന്‍ നോര്‍ക്കാ-റൂട്ട്സ്‌ ബ്ലോക്ക്‌ അടിസ്ഥാനത്തില്‍ ജില്ലയിലുടനീളം ക്യാമ്പുകള്‍ സംഘടിപ്പിക്കും. അപേക്ഷ സ്വീകരിക്കുന്നതിന്‌ ബ്ലോക്ക്‌ പഞ്ചായത്താഫീസുകളില്‍ നടത്തപ്പെടുന്ന ക്യാമ്പുകളില്‍ അപേക്ഷയും ബന്ധപ്പെട്ട രേഖകളുമായി പ്രവാസികളോ അവരുടെ കുടുംബാംഗങ്ങളോ എത്തിച്ചേരണം.

ക്യാമ്പുകള്‍ നടത്തുന്ന തീയതികള്‍ ചുവടെ:

നിലമ്പൂര്‍- ആഗസ്റ്റ്‌ നാല്‌, കൊണ്ടോട്ടി- അഞ്ച്‌, വണ്ടൂര്‍- ആറ്‌, അരീക്കോട്‌- ഏഴ്‌, മലപ്പുറം- എട്ട്‌, പെരിന്തല്‍മണ്ണ- 11, കുറ്റിപ്പുറം- 12, വേങ്ങര- 13, തിരൂരങ്ങാടി-14, താനൂര്‍- 16, തിരൂര്‍- 18, പൊന്നാനി-19, മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റികള്‍- 21, പെരുമ്പടപ്പ്‌ ബ്ലോക്ക്‌, തിരൂര്‍, പൊന്നാനി, മുന്‍സിപ്പാലിറ്റി-22.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :