വനിതകള്‍ക്ക് കുവൈറ്റില്‍ ഒറ്റയ്ക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം. 34 രാജ-്യങ്ങളില്‍ നിന്നുള്ള വനിതകള്‍ക്കാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഭര്‍ത്താവോ മക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാതെ കുവൈറ്റില്‍ ഒറ്റയ്ക്ക് പ്രവേശിക്കാന്‍ ഇതോടെ വനിതകള്‍ക്ക് പ്രയാസമാകും. എന്നാല്‍ സാമ്പത്തികമായി സ്വയം പര്യാപ്തമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഉള്ളവര്‍ക്ക് ഇത് ബധകമല്ലതാനും. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജ-ര്‍ ജ-നറല്‍ താബേ അല്‍ മുത്തന്നയാണ് ഇക്കാര്യം അറിയിച്ചത്.
പ്രത്യേക താമസസൗകര്യമോ മതിയായ സാമ്പത്തിക ഭദ്രതയോ ഇല്ലാതെ കുവൈറ്റില്‍ വരുന്ന വനിതകള്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നത് കാരണമാണ് ഇത്തരമൊരു നിയമം ഉണ്ടാക്കാന്‍ കുവൈറ്റ് അധികൃതര്‍ തുനിഞ്ഞത്.
അനധികൃത കുടിയേറ്റം തടയാനും അവരെ പിടികൂടാനുമായി എയര്‍പോര്‍ട്ട് അടക്കമുള്ള രാജ-്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും ഫിംഗര്‍ പ്രിന്റ് സംവിധാനം ഏര്‍പ്പെടുത്തി വ്യക്തിഗതവിശകലനം ചെയ്യാനുള്ള സംവിധാനം ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു..