പുതുക്കിയ നിയമം അനുസരിച്ച് നാച്ചുറലൈസേഷന്‍ ടെസ്റ്റിന് രണ്ടു വിഭാഗങ്ങളാണുളളത്.
ഇതില്‍ ആദ്യത്തേതില്‍ അമേരിക്കന്‍ ചരിത്രം, അമേരിക്കന്‍ സര്‍ക്കാര്‍, പൗരബോധം എന്നിവ ഉള്‍ക്കൊളളുന്ന സിവിക്സ് വിഭാഗം ഉണ്ടായിരിക്കും.
രണ്ടാമത്തതില്‍ ഇംഗീഷില്‍ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിവു പരിശോധിക്കുന്നതിനുള്ള ഇംഗീഷ് ടെസ്റ്റ്. ഇതില്‍ സിവിക്സ് വിഭാഗം ചോദ്യങ്ങളാണു നവീകരിക്കുന്നത്.
ഒന്നാം വിഭാഗം പരീക്ഷ ജയിക്കണമെങ്കില്‍ നാച്ചുറലൈസേഷന്‍ ടെസ്റ്റിന്‍റെ കൂടിക്കാഴ്ചാ വേളയില്‍ നേരത്തെ തന്നിരിക്കുന്ന 100 ചോദ്യങ്ങളും ലിസ്റ്റില്‍ നിന്നും ചോദിക്കുന്ന 10 ചോദ്യങ്ങളില്‍ ആറെണ്ണത്തിനെങ്കിലും ശരിയുത്തരം നല്‍കിയിരിക്കണം എന്നാണ് പ്രധാന നിബന്ധന.
യു.എസിലെ പ്രധാനപ്പെട്ട 10 കേന്ദ്രങ്ങളില്‍ വച്ച് നാലു മാസംകൊണ്ടു 6000 സിറ്റിസണ്‍ഷിപ് അപേക്ഷകരില്‍ 142 ചോദ്യങ്ങളുളള ഒരു മാതൃക പരീക്ഷിച്ചിരുന്നു. അതിനു ശേഷം അതില്‍നിന്നു കിട്ടിയ ഉത്തരങ്ങളും പ്രതികരണങ്ങളും താരതമ്യ പഠനം നടത്തിയാണ് 100 ചോദ്യങ്ങളായി ചുരുക്കിയത്. ഈ പുതുക്കിയ മാതൃക ഡയറക്‌ടര്‍ എമിലിയോ ഗോണ്‍സാലസാണ് പുറത്തിറക്കിയത്.
വിവിധ രംഗങ്ങളിലുള്ളവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഈ പരീക്ഷ അമേരിക്കക്കാരായി ഒന്നാക്കി നിര്‍ത്തുന്ന അടിസ്ഥാന പൗരബോധവും മൂല്യങ്ങളും പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും പ്രചോദനമാകുമെന്ന് അമേരിക്കന്‍ അധികൃതര്‍ പറയുന്നു.