അല്‍ ഖല്‍ജില്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍

റിയാദ്‌| WEBDUNIA| Last Modified വെള്ളി, 7 സെപ്‌റ്റംബര്‍ 2007 (16:14 IST)

സൌദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനടുത്ത അല്‍ ഖര്‍ജ്‌ നഗരത്തില്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇവിടത്തെ ആദ്യത്തെ സി.ബി.എസ്‌.ഇ സിലബസിലുള്ള സ്കൂളാണിത്‌. മിഡില്‍ ഈസ്റ്റ്‌ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ എന്നാണിത്‌ അറിയപ്പെടുന്നത്‌.

ഇതിന്‍റെ പ്രവര്‍ത്തനോദ്ഘാടനം സ്കൂള്‍ മാനേജിംഗ്‌ കമ്മിറ്റിയംഗം അന്‍സാരി കരുനാഗപ്പള്ളി നിര്‍വഹിച്ചു. മലയാളികള്‍ക്കു കൂടി പങ്കാളിത്തമുള്ള വിദ്യാലയമാണിത്‌. അല്‍ഖര്‍ജിലെ ഫൈസലിയയിലാണ്‌ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌.

സ്കൂള്‍ ആരംഭിച്ചതോടെ ഈ പ്രദേശത്ത്‌ താമസിക്കുന്ന അയ്യായിരത്തോളം ഇന്ത്യക്കാരുടെ കുട്ടികള്‍ക്ക്‌ പഠന സൗകര്യം ഉണ്ടായിരിക്കുകയാണ്‌. നിലവില്‍ ഇവിടത്തുകാര്‍ക്ക്‌ പഠന സൗകര്യം നൂറോളം കിലോമീറ്റര്‍ അകലെയുള്ള റിയാദ്‌ മാത്രമായിരുന്നു.

തുടക്കത്തില്‍ അഞ്ചാം ക്ലാസുവരെയായിരിക്കും ഉണ്ടാവുക. തുടര്‍ന്ന്‌ പടിപടിയായി പ്ലസ്‌ ടുവരെ ഉയര്‍ത്താനാണ്‌ ഉദ്ദേശം.

സൗദി പൗരനായ മുഹമ്മദ്‌ അബു ബഷൈത്ത്‌ ആണ്‌ സ്കൂള്‍ ചെയര്‍മാന്‍. സ്കൂള്‍ പ്രിന്‍സിപ്പല്‍ മുംബൈ സ്വദേശി സൈഫ്‌ നിഷാ ഖാനാണ്‌.

മാനേജിംഗ്‌ കമ്മിറ്റിയില്‍ അന്‍സാരിയെ കൂടാതെ അബ്ദുല്‍ സത്താര്‍ കാത്തുങ്ങല്‍, അബ്ദുല്‍ സലാം പെരുമ്പാവൂര്‍ എന്നീ മലയാളികളും ഉണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :