വീടിനടുത്ത് സ്ഥലമുണ്ട്, പക്ഷേ അമ്പലത്തിനടുത്ത് പൊങ്കാല ഇടാനാണ് ഇഷ്ടം: അനന്തപുരിയിലെ സ്ഥിര സാന്നിധ്യമായ ചിപ്പി പറയുന്നു

ഭക്തിസാന്ദ്രമായ അനന്തപുരി; മുടക്കാതെ ചിപ്പിയും

aparna shaji| Last Modified ശനി, 11 മാര്‍ച്ച് 2017 (11:15 IST)
സ്ത്രീകളുടെ ശബരിമലയെന്നാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം അറിയപ്പെടുന്നത്. വര്‍ഷത്തിലൊരിക്കലുള്ള പൊങ്കാലയിടാനായി കോടിക്കണക്കിന് ഭക്തരാണ് അമ്പലത്തിലെത്തുന്നത്. നിരവധി സ്ത്രീകളാണ് വർഷങ്ങളായി മുടങ്ങാതെ പൊങ്കാലയിടാൻ എത്തുന്നത്. അക്കൂട്ടത്തിൽ ഒരാളാണ് നടി ചിപ്പി. ഇത്തവണയും അക്കാര്യത്തിൽ മുടക്കമില്ല. രാവിലെ തന്നെ ചിപ്പിയും പൊങ്കാലയിടാൻ അമ്പല പരിസരത്ത് എത്തിയിട്ടുണ്ട്.

സിനിമയിലും സീരിയലിലുമായി അഭിനയരംഗത്ത് സജീവമായ ചിപ്പി ഇപ്പോള്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. വാനമ്പാടി സീരിയലിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി മുടക്കാത്തയാളാണ് ചിപ്പി. വീടിനടുത്ത് പൊങ്കാല ഇടാനുള്ള സൗകര്യമുണ്ടെങ്കിലും അമ്പലത്തിനടുത്ത് തന്നെ പൊങ്കാല ഇടാനാണ് ചിപ്പിക്ക് ഇഷ്ടം.

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ താന്‍ പൊങ്കാലയിട്ട് തുടങ്ങിയെങ്കിലും പത്താം ക്ലാസിലെത്തിയപ്പോഴാണ് സ്വന്തമായി പൊങ്കാലയിടാന്‍ തുടങ്ങിയതെന്ന് താരം പറയുന്നു. പൊങ്കാല അടുക്കുമ്പോഴേ തലസ്ഥാന നഗരം ഉത്സവാന്തരീക്ഷമായി മാറും. പൊങ്കാലയ്ക്കുള്ള കലവും അനുബന്ധ സാധനങ്ങളുമായി വിപണിയും ഉണരുമെന്നും പ്രേക്ഷകരുടെ ഇഷ്ടതാരം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :