Miscellaneous

Sun, 13 Sep 2026

Notifications

  1. മറ്റുള്ളവ



വെറുംവയറ്റിൽ ചൂടുവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിയുമോ?

വെറുംവയറ്റിൽ ചൂടുവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിയുമോ?അതിരാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. എന്നാൽ, പല്ല് തേക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്നത് നല്ല കാര്യമാണോ? പലർക്കും ഇക്കാര്യത്തിൽ സംശയങ്ങളുണ്ട്. എന്നാൽ, അതിരാവിലെ വെറുംവയറ്റിൽ പല്ല് തേക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്നത് നല്ല ശീലമാണ്. പല്ല് തേക്കുന്നതിനു മുൻപ് വെള്ളം കുടിക്കുമ്പോൾ വായിൽ കാണപ്പെടുന്ന ആസിഡുകൾ നിങ്ങളുടെ ആമാശയത്തിലേക്ക് കടന്നു ചെല്ലുകയും ഇത് ബാക്ടീരിയകളെ കൊല്ലാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ, രാവിലെ പല്ല് തേക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്നത് പതിവാക്കുക. ഇതുവഴി പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാകില്ല.