തെരഞ്ഞെടുപ്പ് വന്ന് ഇങ്ങ് തലേ കേറിയിട്ടും ആരും സഖ്യമെന്ന് പറഞ്ഞ് വരുന്നില്ല... എന്നാ പിന്നെ ആര്‍ക്ക് വേണമെങ്കിലും സ്വാഗതം, നമ്മുടെ വാതില്‍ തുറന്ന് കിടക്കുകയാണ് എന്ന് പറയുന്നതിന് സമമല്ലേ ഈ ‘ടച്ചുകൂടായ്മ’! പക്ഷേ അദ്ദ്യത്തിനെയെന്തിന് കുറ്റം പറയണം ഇങ്ങ് തെക്ക് ആന്ധ്രയില്‍ പോലും പലരും തിരിഞ്ഞും മറിഞ്ഞും കളിച്ചിട്ടും ആരും സഖ്യമെന്ന് പറഞ്ഞ് വരുന്നില്ല, എന്നാ പിന്നെ സഖാവേ എന്നങ്ങട് വിളിച്ചു തുടങ്ങിയാലോ എന്നായിരിക്കും ഈ ഭീഷ്മപിതാമഹന്‍റെ പഴയ ബുദ്ധിയില്‍ തോന്നിയത്.
ടച്ചുകൂടായ്മ. ഇടതിനെ ഓര്‍ത്തിട്ടാണെങ്കില്‍ അതുവേണ്ടെന്നാ ദുര്‍ബലന്‍റെ പക്ഷം. “ആണവ പ്രാന്ത് പിടിച്ച് ഡല്‍ഹി തെരുവിലൂടെ കാലുവെന്ത് ഓടി നടന്നപ്പോള്‍ എവിടെ പോയ് കുട്ടീ നിന്‍റെ ടച്ചുകൂടായ്മ” എന്ന് മമ്മൂട്ടി സ്റ്റൈലില്‍ കാരാട്ടദ്ദേഹം കൂടി ചോദിച്ചാ ഇതിയാനെന്ത് മറുപടി നല്‍കും! ‘വേണേല്‍...വേണമെങ്കില്‍ മാത്രം മതിയേ...’ എന്നോ?
ആ താരസഞ്ചയം കൂട്ടുപിടിച്ച അമര്‍ ശിങ്കത്തെ ചാക്കിടാന്‍ നോക്കണമെന്നേ ദുര്‍ബലന്‍ പറയൂ... അല്ലെങ്കില്‍ ചെല്ലപ്പന്‍ കണിയാന്‍ പറഞ്ഞത് എന്‍റെ കാര്യത്തില്‍ അറംപറ്റും! ഗോപി എന്നെ മെക്കിട്ടു കേറിയാല്‍ ആശുപത്രിവാസവും വ്യസന വ്യവഹാരവുമല്ലാതെ മറ്റെന്തു ഫലം... തിരിച്ചടിക്കാന്‍ അറിയാമെങ്കിലും ആരോഗ്യം വേണേ!