ഒരുനാള്‍ ബക്കിംഹാം പാലസ് ഹോട്ടലാകും!

ലണ്ടന്‍| WEBDUNIA|
ബ്രിട്ടീഷ് രാജകൊട്ടാരമായ ബക്കിംഹാം പാലസില്‍ നിന്ന് രാജകുടുംബം താമസം മാറ്റും. അപ്പോള്‍ കൊട്ടാരം ഹോട്ടലായി മാറുകയും ചെയ്യും. അമ്പരക്കാന്‍ വരട്ടേ, ലോകശ്രദ്ധയാകര്‍ഷിച്ച് ഇംഗ്ലണ്ടിലെ ബക്കിംഹാം പാലസ് ഹോട്ടലാക്കി മാറ്റുമെന്ന് പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല, ചാള്‍സ്‌ രാജകുമാരന്‍ തന്നെയാണ്.

ചാള്‍സ്‌ രാജകുമാരന്‍ രാജാവാകുമ്പോഴായിരിക്കും ഈ പരിഷ്കാരം. ബി ബി സി ബ്രോഡ്കാസ്റ്റര്‍ ആന്‍ഡ്രൂ മാര്‍ ചാള്‍സ്‌ രാജകുമാരനെക്കുറിച്ചെഴുതിയ പുസ്‌തകത്തിലാണ് ഇക്കാര്യങ്ങളുള്ളത്. 'ചാള്‍സ്‌ മൂന്നാമന്‍ രാജാവാകുമ്പോള്‍ വരുത്താന്‍ പോകുന്ന ഭരണപരിഷ്കാരങ്ങള്‍‘ എന്ന ഭാഗത്തിലാണ് ബക്കിംഹാം പാലസ് ഹോട്ടലാകുന്നതിനേക്കുറിച്ചുള്ളത്. രാജാവായാല്‍ എന്തൊക്കെ ചെയ്യണമെന്നതിനേക്കുറിച്ച് ചാള്‍സ് രാജകുമാരന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടെന്ന് പുസ്തകം പറയുന്നു. ബക്കിംഹാം പാലസില്‍ നിന്ന് മാറുന്ന രാജകുടുംബം വിന്‍ഡ്സര്‍ കാസിലിലാകും താമസിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിലവില്‍ ബക്കിംഹാം പാലസിലുള്ള മുഴുവന്‍ ജീവനക്കാരേയും തുടച്ചു നീക്കും തന്റേതായ ഒരു പുതിയ ടീമിനെ അദ്ദേഹം നിയോഗിക്കും.

എന്നാല്‍ ഇത്തരം കാര്യങ്ങളേക്കുറിച്ച് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്നാണ് പാലസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :