കെട്ടു നിറയ്ക്കുന്നതെങ്ങനെ ?

Sabarimala irumutikkett niRa
WDWD
ശബരിമലയ്ക്ക് പോകുന്ന ഭക്തര്‍ ഇരുമുടിക്കെട്ടേന്തണം. ഈ പള്ളിക്കെട്ട് ഇല്ലാതെ പതിനെട്ടാം പടി ചവിട്ടാന്‍ അനുവദിക്കില്ല..ശരണം വിളിയോടെയാണ് കെട്ട് നിറയ്ക്കേണ്ടത്. ആദ്യം വെറ്റിലയും അടയ്ക്കയും നാളീകേരവും നെയ്ത്തേങ്ങയും മുന്‍‌കെട്ടില്‍ നിറയ്ക്കണം. നെയ്ത്തേങ്ങയിലെ നെയ്യ് അയ്യപ്പന് അഭിഷേകത്തിനുള്ളതാണ്.

വെറ്റില, അടയ്ക്ക, നാണയം എന്നിവ മലചവുട്ടി തിരിച്ചെത്തിയാല്‍ നാട്ടിലെ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനുള്ളതാണ്. ചിലര്‍ ഇത് സന്നിധാനത്തോ പമ്പയിലോ സമര്‍പ്പിച്ച് മടങ്ങും.

ഇരുമുടിക്കെട്ടില്‍ ഒന്നിലേറെ നാളീകേരങ്ങള്‍ കരുതാറുണ്ട്. ഇത് കരിമലമൂര്‍ത്തി, പമ്പാ ഗണപതി, പതിനെട്ടാം പടി എന്നിവിടങ്ങളില്‍ അടിക്കാനുള്ളതാണ്. മറ്റ് ആളുകള്‍ക്ക് വേണ്ടി അഭിഷേകം നടത്താനുള്ളവര്‍ അതനുസരിച്ച് നെയ് തേങ്ങയും കൂടുതല്‍ കരുതാറുണ്ട്.

ശബരിമലയിലെ എല്ലാ നടകളിലും കര്‍പ്പൂരം കത്തിച്ച് ശരണം വിളിക്കാറുണ്ട്. അതുകൊണ്ട് ഇരുമുടിക്കെട്ടില്‍ കര്‍പ്പൂരവും കൂടുതല്‍ കരുതുക പതിവാണ്.

മാളികപ്പുറം, നാഗരാജാവ്, നാഗയക്ഷി എന്നിവരുടെ നടയില്‍ മഞ്ഞപ്പൊടി സമര്‍പ്പിക്കണം. അവല്‍, മലര്‍, കല്‍ക്കണ്ടം, മുന്തിരി, വറപൊടി എന്നിവ കടുത്ത സ്വാമിക്കുള്ളതാണ്. വാവരു സ്വാമിക്കാണ് കുരുമുളക്. അയ്യപ്പസ്വാമിക്ക് നിവേദ്യത്തിനുള്ളതാണ് ഉണക്കലരി, ഉണ്ടശര്‍ക്കര, കദളിപ്പഴം എന്നിവ.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :