നൃത്തം വച്ച് നീങ്ങുന്ന തീര്‍ത്ഥാടകര്‍ ആദ്യം വാവരു പള്ളിയില്‍ പ്രവേശിച്ച് പ്രദക്ഷിണം വച്ച് കാണിക്കയിട്ട് മുസ്ളിം പുരോഹിതനില്‍ നിന്ന് ഭസ്മം പ്രസാദമായി വാങ്ങുന്നു. പള്ളിയില്‍ നിന്ന് പുറത്തു വരുന്ന തീര്‍ത്ഥാടകര്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ നദീതീരത്തുള്ള വലിയന്പലത്തിലേക്ക് നൃത്തം വച്ച് നീങ്ങുന്നു.
വലിയന്പലത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ കൈയ്യിലുള്ള മരച്ചില്ലകള്‍ അന്പലത്തിന്‍റെ മേല്‍ക്കൂരയിലേക്ക് എറിയും. അന്പലത്തില്‍ കയറി തൊഴുത് വലം വച്ച് അന്പലത്തിന്‍റെ മുന്നില്‍ കര്‍പ്പൂരം കത്തിച്ച് പേട്ട തുള്ളല്‍ അവസാനിപ്പിക്കുന്നു.
അമ്പലപ്പുഴ, ആലപ്പാട്ട് സംഘങ്ങള്‍
രണ്ട് പ്രധാന സംഘങ്ങളായ അന്പലപ്പുഴ സംഘത്തിന്‍റെയും ആലങ്ങാട്ട് സംഘത്തിന്‍റെയും പേട്ട തുളളല്‍ പാരന്പര്യമനുസരിച്ച് നടക്കുന്നത് ധനു 27-ം തീയതി ആണ്. ഉദയനന് എതിരായുള്ള യുദ്ധത്തില്‍, അന്പലപ്പുഴയില്‍ നിന്നും കൊടുങ്ങല്ലൂരിനടുത്തുള്ള ആലങ്ങാട്ടില്‍ നിന്നും അയ്യപ്പന്‍റെ സൈന്യത്തോടൊപ്പം ഉണ്ടായിരുന്ന യോദ്ധാക്കളെ അനുസ്മരിപ്പിക്കുന്നതാണ് ഇവരുടെ പേട്ട തുള്ളല്‍.
അന്പലപ്പുഴ സംഘത്തിന്‍റെ പേട്ട തുള്ളല്‍ നടക്കുന്നത് ഉച്ചയ്ക്ക് മുന്പാണ്. നെറ്റിപ്പട്ടം കെട്ടിയ ആനകളും വാദ്യങ്ങളും മറ്റുമായി അവര്‍ കൊച്ചന്പലത്തിന്‍റെ മുന്പാകെ സമ്മേളിക്കുന്നു. എന്നാല്‍ കൊച്ചന്പലത്തിനു മുകളില്‍ കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ട് വട്ടം ചുറ്റുന്നത് കണ്ടതിനുശേഷം മാത്രമേ അവരുടെ പേട്ട തുള്ളല്‍ തുടങ്ങൂ.
എല്ലാ വര്‍ഷവും അന്പലപ്പുഴ സംഘം എല്ലാ സന്നാഹങ്ങളോടും കൂടി കൊച്ചന്പലത്തിന്‍റെ മുന്പാകെ കാത്തു നില്‍ക്കുകയും അന്പലത്തിന്‍റെ മുകളില്‍ കൃഷ്ണപ്പരുന്ത് എത്തി വട്ടം ചുറ്റയതിനുശേഷം മാത്രം പേട്ട തുള്ളല്‍ ആരംഭിക്കുകയും ചെയ്യുന്നു. ഉച്ചയ്ക്കു ശേഷമാണ് ആലങ്ങാട്ടുകാരുടെ പേട്ട തുള്ളല്‍. അപ്പോള്‍ പകല്‍ വെളിച്ചത്തില്‍ നക്ഷത്രം തെളിയും .