മാലയിടുന്നത് ഏതെങ്കിലും ക്ഷേത്രസന്നിധാനത്തില്‍ വെച്ചാകുന്നത് നന്ന്. ഭഗവാന്‍റെ മുദ്ര(മാല) ധരിക്കുന്നതിന് ഏതു ദിവസവും കൊള്ളാമെങ്കിലും ശനിയാഴ്ചയോ ഉത്രം നക്ഷത്രമോ ആണ് ഫലപ്രദം.
മാല ധരിക്കുന്പോള്‍ ""മനസ്സാ വാചാ കര്‍മ്മണാ ചെയ്തുപോയിട്ടുള്ള സകലപിഴകളും പൊറുത്ത് സ്വാമിയുടെ അനുഗ്രഹമുണ്ടായി മല ചവിട്ടി പതിനെട്ടാം പടി കയറി തൃപ്പാദം കണ്ടു വന്ദിച്ച് ദര്‍ശനഫലം ലഭിച്ച് സസുഖം എത്തുവാന്‍ അനുഗ്രഹിക്കേണമേ'' എന്നു ധ്യാനിക്കണം.
മാല പലതുണ്ടെങ്കിലും രുദ്രാക്ഷമാല, തുളസിമാല ഇവ ഏറ്റവും വിശേഷം. മാല ഇട്ടു കഴിഞ്ഞാല്‍ അയാളെ മറ്റുള്ളവര്‍ ""സ്വാമി'' എന്നോ ""അയ്യപ്പന്‍'' എന്നോ സ്ത്രീ ആയിരുന്നാല്‍ ""മാളികപ്പുറത്തമ്മ'' എന്നോ വിളിക്കും.
ആഴിയും പടുക്കയും
ഭഗവല്‍പ്രസാദത്തിനായി അയ്യപ്പന്മാര്‍ ആഴിപൂജ നടത്തും. ഇതു വീട്ടിലോ പൊതുസ്ഥലത്തോ വനയാത്രയില്‍ താവളസ്ഥലത്തോ നടത്താം. ആഴി പൂജ ഏറ്റവും പ്രധാനമാണ്. അഗ്നിയാകട്ടെ ഭഗവാന്‍റെ തിരുമുഖമാകുന്നു. അതിനാല്‍ ആഴിയെ പൂജിയ്ക്കുന്നത് ഭഗവാനെ പൂജിയ്ക്കുന്നതു തന്നെയാണ്.